മാനന്തവാടി: ഇന്ത്യന്‍ കോഫി ഹൗസ് മലബാര്‍ മേഖല സമ്മേളനത്തിന് മുന്നോടിയായി മാനന്തവാടിയില്‍ വിളംബര റാലി നടത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി മാനന്തവാടി ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്നാരംഭിച്ച റാലി നഗരം ചുറ്റി കോഫി ഹൗസില്‍ സമാപിച്ചു. വിളംബര ജാഥക്ക് സി.വി സുനില്‍ കുമാര്‍, സി.ജി സജീവന്‍, എം.വി സുരേഷ്, പി.പി സുനില്‍ കുമാര്‍, പി.പ്രസാദ്, എം.റെജീഷ്, കെ.അഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Ahead of the Indian Coffee House Malabar Region Conference, a celebratory rally was held at Mananthavadi.