അങ്ങാടികടവ്: ഡോൺ ബോസ്കോ വിലൈവ് കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ വനിതാ കൂൺ കൃഷിക്കാർക്കായി കൂൺ കൃഷി ഉത്പാദനം മുതൽ വിപണനം വരെ ഉള്ള ആധുനിക രീതികളിൽ പിശീലനം നൽകി. അത്യാധുനിക കൃഷിരീതികൾ നേരിൽ കണ്ട് മനസിലാക്കുന്നതിനായി ആധുനിക കൃഷിരീതികൾ അമ്പലംഭിക്കുന്ന മൺസൂൺ മഷ്‌റൂം യൂണിറ്റ് സന്ദർശിക്കുകയും കൃഷിരീതികൾ കണ്ടു മനസിലാക്കുകയും ചെയ്യ്തു.
കൂൺ കൃഷിയിൽ അവാർഡ് ജേതാവായ രാഹുൽ ഗോവിന്ദ് ക്ലാസുകൾ നയിച്ചു. പദ്ധതി മെച്ചപ്പെട്ട രീതിയിൽ തുടരുന്നവർക്കുക് തുടർന്നും സഹായം നൽകുമെന്ന് ദിശയുടെ ഡയറക്ടർ ഫാ. സോജൻ പനഞ്ചിക്കൽ (എസ് ഡി ബി) പറഞ്ഞു. ലിസ്സി സിറിയക് (വിലൈവ്), ഷിജോ ജോസഫ് , ഡോണ (ഡ്രീം )എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.
Training class for women farmers.