#highcourt | ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ കേസ്: ബന്ധുവായ യുവതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

#highcourt | ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ കേസ്: ബന്ധുവായ യുവതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
Sep 26, 2023 09:29 AM | By sukanya

ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയെന്ന പരാതിയിൽ ബന്ധുവായ യുവതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലി‍ഡിയയുടെ അറസ്റ്റാണ് കോടതി തടഞ്ഞത്. കേസിൽ കോടതി സർക്കാരിന്റെയും, എക്സൈസ് ക്രൈംബ്രാഞ്ചിന്റെയും വിശദീകരണം തേടിയിരിക്കുകയാണ്. അന്വേഷണ സംഘം രണ്ടു തവണ ലിഡിയയെ ചോദ്യം ചെയ്തിരുന്നു.

കേസിൽ തന്നെ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ചോദ്യം ചെയ്യലിനിടെ അന്വേഷണസംഘം ഭീഷണി മുഴക്കിയെന്ന് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ലിഡിയ വിശദീകരിക്കുന്നു. ഷീല സണ്ണി സഹോദരിയിൽ നിന്ന് പണം ആവശ്യപ്പെട്ടിരുന്നതായും ലി‍ഡിയ പറയുന്നുണ്ട്. മാരക ലഹരിമരുന്നായ എൽഎസ്ഡി സ്റ്റാംപ് കൈവശം വച്ചെന്നു കണ്ടെത്തി ഷീല സണ്ണിയെ (51) 72 ദിവസം ജയിലിലടച്ച സംഭവത്തിലാണ് പിന്നീട് വഴിത്തിരിവുണ്ടായത്.

ചാലക്കുടി ഷീ സ്‌റ്റൈൽ ബ്യൂട്ടി പാർലർ ഉടമയായ ഷീലയുടെ ബാഗിൽനിന്ന് എക്‌സൈസ് പിടിച്ചത് എൽഎസ്ഡി സ്റ്റാംപ് അല്ലെന്ന രാസപരിശോധനാ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഷീല എൽഎസ്ഡി കൈവശം വച്ചിട്ടുണ്ടെന്ന് അറിയിച്ചയാൾക്കായി എക്‌സൈസ് നടത്തിയ അന്വേഷണത്തിലാണ്, ഷീലയുടെ മരുമകളുടെ സഹോദരിയുടെ പേര് ഉയർന്നുവന്നത്.

Highcourt

Next TV

Related Stories
മലപ്പുറത്തെ നിപ; മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി

May 9, 2025 02:20 PM

മലപ്പുറത്തെ നിപ; മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി

മലപ്പുറത്തെ നിപ; മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി...

Read More >>
മലപ്പുറത്തെ നിപ; സമ്പർക്ക പട്ടികയിൽ ഉള്ളത് 49 പേർ, ഉറവിടം കണ്ടെത്താൻ സംയുക്ത പരിശോധന; ആരോഗ്യമന്ത്രി വീണാ ജോർജ്

May 9, 2025 02:05 PM

മലപ്പുറത്തെ നിപ; സമ്പർക്ക പട്ടികയിൽ ഉള്ളത് 49 പേർ, ഉറവിടം കണ്ടെത്താൻ സംയുക്ത പരിശോധന; ആരോഗ്യമന്ത്രി വീണാ ജോർജ്

മലപ്പുറത്തെ നിപ; സമ്പർക്ക പട്ടികയിൽ ഉള്ളത് 49 പേർ, ഉറവിടം കണ്ടെത്താൻ സംയുക്ത പരിശോധന; ആരോഗ്യമന്ത്രി വീണാ...

Read More >>
IPL 2025 മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചു; സുരക്ഷ മുഖ്യമെന്ന് ബിസിസിഐ

May 9, 2025 01:52 PM

IPL 2025 മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചു; സുരക്ഷ മുഖ്യമെന്ന് ബിസിസിഐ

IPL 2025 മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചു; സുരക്ഷ മുഖ്യമെന്ന്...

Read More >>
രാജ്യം അതീവ ഗുരുതര സാഹചര്യത്തെ നേരിടുന്നതായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ

May 9, 2025 01:19 PM

രാജ്യം അതീവ ഗുരുതര സാഹചര്യത്തെ നേരിടുന്നതായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ

രാജ്യം അതീവ ഗുരുതര സാഹചര്യത്തെ നേരിടുന്നതായി കേരള മുഖ്യമന്ത്രി പിണറായി...

Read More >>
തളിപ്പറമ്പിൽ   വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു: രണ്ടുപേർ അറസ്റ്റിൽ.

May 9, 2025 12:56 PM

തളിപ്പറമ്പിൽ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു: രണ്ടുപേർ അറസ്റ്റിൽ.

തളിപ്പറമ്പിൽ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു: രണ്ടുപേർ...

Read More >>
കെഎസ്ആര്‍ടിസി ഗവി യാത്ര 15 ന്

May 9, 2025 11:35 AM

കെഎസ്ആര്‍ടിസി ഗവി യാത്ര 15 ന്

കെഎസ്ആര്‍ടിസി ഗവി യാത്ര 15...

Read More >>
Top Stories

News Roundup

Entertainment News