ആറളം ഫാം പുനരധിവാസ മേഖലയിലെ ആനമതിൽ നിർമ്മാണത്തിന്റെ ആരംഭഘട്ട ജോലികൾ ആരംഭിച്ചു.

ആറളം ഫാം പുനരധിവാസ മേഖലയിലെ ആനമതിൽ നിർമ്മാണത്തിന്റെ ആരംഭഘട്ട ജോലികൾ ആരംഭിച്ചു.
Sep 26, 2023 07:34 PM | By shivesh

ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ ആനമതിൽ നിർമ്മാണത്തിന്റെ ആരംഭഘട്ട ജോലികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ ആദ്യറീച്ചിലെ 2. 5 കിലോമീറ്റർ ദൂരത്തെ 102 മരങ്ങൾ മുറിച്ചുമാറ്റി അട്ടിയിടുന്നതിന് 197000 രൂപക്ക് ടെണ്ടർ ഉറപ്പിച്ചതോടെ ആദ്യ റീച്ചിൽ വരുന്ന 2. 5 കിലോമീറ്റർ മരം മുറിക്കൽ പൂർത്തിയായി. ആനമതിലിന്റെ ഔദോഗിക ഉത്ഘാടനം മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, കെ. രാധാകൃഷ്ണൻ എന്നിവരെ ഉൾപ്പെടുത്തി വിപുലമായി നടത്താനാണ് ലക്ഷ്യമിടുന്നത്. ആദ്യം നടത്താനിരുന്ന മരം വിൽപന ലേലം നടക്കാതിരുന്ന സാഹചര്യത്തിൽ ആനമതിൽ നിർമ്മാണത്തിലെ കലത്താമസം ഒഴിവാക്കാൻ മരങ്ങൾ മുറിച്ചുനീക്കി അട്ടിയിടാനുള്ള തീരുമാനം നടപ്പിലായതോടെ ആണ് നിർമ്മാണത്തിലെ തടസ്സങ്ങൾ നീങ്ങിയിരിക്കുകയാണ്. ആനമതിൽ കടന്നുപോകുന്ന സ്ഥലങ്ങളിൽ അടയാളപ്പെടുത്തിയ 390 ഓളം മരങ്ങൾക്ക് സോഷ്യൽ ഫോറസ്റ്ററി 21 ലക്ഷം വില നിശയിചയിച്ചിരുന്നു. . ലേലം ചെയ്യേണ്ട 390 മരങ്ങളിൽ 80 ശതമാനത്തോളം പാഴ് മരങ്ങൾ ആയതുകൊണ്ട് ലേലത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകളും സോഷ്യൽ ഫോറസ്റ്ററി നിർണ്ണയിച്ച 21 ലക്ഷം രൂപക്ക് ലേലം നടപടികൾ വൈകാനുള്ള സാധ്യത കണക്കിലെടുത്തു ടി ആർ ഡി എം പുതിയ മരം മുറിക്കൽ ടെണ്ടർ നടപടിയിലേക്ക് നീങ്ങിയത് . വിവിധ റീച്ചുകളായി തരം തിരിച് മരങ്ങൾ മുറിച്ചുമാറ്റി അട്ടിയിടുന്നതിന് പുതിയ ടെണ്ടർ നടപടികൾ പൂർത്തിയായി ആദ്യ റീച്ചിലെ പരിപ്പ്തോട് മുതൽ പൊട്ടിച്ചപാറ വരെയുള്ള 2. 5 കിലോമീറ്ററിലെ മരം മുറിക്കൽ ജോലികൾ പൂർത്തിയാക്കി കഴിഞ്ഞു . ആനമതിൽ നിർമ്മിക്കേണ്ട സ്ഥലങ്ങളിൽ നേരത്തെ തന്നെ കുഴിയാട്ട നിർമ്മാണം ആരംഭിച്ചിരുന്നു . വകുപ്പുകൾ തമ്മിൽ നടക്കുന്ന ശീതസമരങ്ങളും ഫയലുകൾ പരിഗണിക്കുന്നതിലെ കാലതാമസവും അനമതിൽ നിർമ്മാണം വൈകുന്നത് വൈക്കുന്നത് കണ്ടെത്തിയ മാർഗം ഫലം കണ്ടിരിക്കുകയാണ്‌. വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം യാഥാർഥ്യമാകുന്ന ആന മതിൽ നിർമാണത്തിന്റെ ഉത്ഘാടനം വിപുലമായ പരിപാടികളോടെ നടത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

The initial phase of elephant wall construction in Aralam Farm Rehabilitation Area has started.

Next TV

Related Stories
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.5 വിജയ ശതമാനം, 61449 പേർക്ക് ഫുൾ എപ്ലസ്, കൂടുതൽ എപ്ലസ് കിട്ടിയത് മലപ്പുറത്ത്

May 9, 2025 03:25 PM

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.5 വിജയ ശതമാനം, 61449 പേർക്ക് ഫുൾ എപ്ലസ്, കൂടുതൽ എപ്ലസ് കിട്ടിയത് മലപ്പുറത്ത്

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.5 വിജയ ശതമാനം, 61449 പേർക്ക് ഫുൾ എപ്ലസ്, കൂടുതൽ എപ്ലസ് കിട്ടിയത്...

Read More >>
സൈബ‌ർ ആക്രമണ സാധ്യത; ബാങ്കുകളുടെ സുരക്ഷാ മുൻകരുതൽ യോ​ഗം വിളിച്ച് നി‌‌ർമല സീതാരാമന്‍

May 9, 2025 03:07 PM

സൈബ‌ർ ആക്രമണ സാധ്യത; ബാങ്കുകളുടെ സുരക്ഷാ മുൻകരുതൽ യോ​ഗം വിളിച്ച് നി‌‌ർമല സീതാരാമന്‍

സൈബ‌ർ ആക്രമണ സാധ്യത; ബാങ്കുകളുടെ സുരക്ഷാ മുൻകരുതൽ യോ​ഗം വിളിച്ച് നി‌‌ർമല...

Read More >>
കണ്ണൂർ കളക്ടറേറ്റ് വളപ്പിൽ അസിസ്റ്റന്റ് കളക്ടറുടെ വാഹനം കടിച്ചുകീറി നശിപ്പിച്ച് തെരുവ് നായ്ക്കൾ

May 9, 2025 02:55 PM

കണ്ണൂർ കളക്ടറേറ്റ് വളപ്പിൽ അസിസ്റ്റന്റ് കളക്ടറുടെ വാഹനം കടിച്ചുകീറി നശിപ്പിച്ച് തെരുവ് നായ്ക്കൾ

കണ്ണൂർ കളക്ടറേറ്റ് വളപ്പിൽ അസിസ്റ്റന്റ് കളക്ടറുടെ വാഹനം കടിച്ചുകീറി നശിപ്പിച്ച് തെരുവ്...

Read More >>
എറണാകുളത്ത് കാട്ടുപന്നി ആക്രമണം; ദമ്പതികൾക്ക് പരിക്ക്

May 9, 2025 02:52 PM

എറണാകുളത്ത് കാട്ടുപന്നി ആക്രമണം; ദമ്പതികൾക്ക് പരിക്ക്

എറണാകുളത്ത് കാട്ടുപന്നി ആക്രമണം; ദമ്പതികൾക്ക്...

Read More >>
മലപ്പുറത്തെ നിപ; മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി

May 9, 2025 02:20 PM

മലപ്പുറത്തെ നിപ; മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി

മലപ്പുറത്തെ നിപ; മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി...

Read More >>
മലപ്പുറത്തെ നിപ; സമ്പർക്ക പട്ടികയിൽ ഉള്ളത് 49 പേർ, ഉറവിടം കണ്ടെത്താൻ സംയുക്ത പരിശോധന; ആരോഗ്യമന്ത്രി വീണാ ജോർജ്

May 9, 2025 02:05 PM

മലപ്പുറത്തെ നിപ; സമ്പർക്ക പട്ടികയിൽ ഉള്ളത് 49 പേർ, ഉറവിടം കണ്ടെത്താൻ സംയുക്ത പരിശോധന; ആരോഗ്യമന്ത്രി വീണാ ജോർജ്

മലപ്പുറത്തെ നിപ; സമ്പർക്ക പട്ടികയിൽ ഉള്ളത് 49 പേർ, ഉറവിടം കണ്ടെത്താൻ സംയുക്ത പരിശോധന; ആരോഗ്യമന്ത്രി വീണാ...

Read More >>
Top Stories

News Roundup