ചേരമ്പാടി: കേരള തമിഴ്‌നാട് അതിര്‍ത്തിയായ ചേരമ്പാടി കോരഞ്ചാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. കുമാരന്‍ (45) ആണ് മരിച്ചത്. ചപ്പന്തോട് വീട്ടില്‍ നിന്ന് ചേരമ്പാടിക്ക് നടന്നുവരും വഴി മൂന്നു മണിയോടെയാണ് ആക്രമണമുണ്ടായത്. സംഭവ സ്ഥലത്തു വച്ചു തന്നെ അദ്ദേഹം മരിച്ചു. വന്യമൃഗ ശല്യം രൂക്ഷമായ മേഖലയില്‍ ഈ ജൂലൈയില്‍ ഒരു യുവതിയും കാട്ടാന ആക്രമണത്തില്‍ മരിച്ചിരുന്നു.
A young man died after being attacked by a katana.