പനവല്ലി: വയനാട് പനവല്ലിയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങി. മയക്കുവെടി വെച്ച് പിടികൂടാനായി രണ്ട് ദിവസമായി തിരച്ചിൽ നടത്തുന്നതനിടെയാണ് ഇന്ന് രാത്രി എട്ട് മണിയോടെ കടുവ കൂട്ടിലായത്.. പനവല്ലിയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങി. രാത്രി എട്ടുമണിയോടെയാണ് കടുവ കുടുങ്ങിയത്.
കഴിഞ്ഞ രണ്ടാഴ്ചയോളമായി കടുവയെ പിടികൂടാനായി പ്രദേശത്ത് വനം വകുപ്പ് മൂന്ന് കൂടുകൾ സ്ഥാപിച്ചിരുന്നു. ജനവാസ മേഖലയിൽ തന്നെ കടുവ നിലയുറപ്പിച്ചിട്ടും കൂട്ടിൽ അകപ്പെട്ടിരുന്നില്ല. ഇതിനിടയിലാണ് ഇന്ന് കടുവ വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയത് .പനവല്ലി പള്ളിക്ക് സമീപം രവി എന്നയാളുടെ വീട്ടിൽ വെച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത് '
The tiger was trapped in a cage set up by the forest department.