തലപ്പുഴ: തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റ് സംഘമെത്തി കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചു. യൂണിഫോം ധാരികളായ ആറംഗ സായുധ സംഘ മാണെത്തിയതെന്നാണ് വിവരം. ഓഫീസ് ഭാഗികമായി അടിച്ച് തകർത്ത ശേഷം പരിസരത്ത് പോസ്റ്റർ പതിക്കുകയും ചെയ്തു.
പാടിയിലെ തൊഴിലാളികൾക്ക് വാസയോഗ്യമായ വീട് നൽകുക, അർബുദം വിതയ്ക്കുന്ന ആസ്ബസ് റ്റോസ് ഷീറ്റുകളിൽ നിന്നും മോചനം നൽകുക, വാസയോഗ്യമായ വീടിനായിയി സംഘം ചേരുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററിലൂടെ ഉയർത്തിയിരിക്കുന്നത്.
മാനന്തവാടി ഡിവൈഎസ്പി പി.എൽ ഷൈജുവിന്റെ നേതൃത്വത്തിൽ പൊലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
attacked KFDC office