ഗാന്ധിജയന്തി ദിനത്തിൽ മദ്യവില്പന നടത്തിയയാളെ പേരാവൂർ എക്സൈസ് പിടികൂടി.

ഗാന്ധിജയന്തി ദിനത്തിൽ മദ്യവില്പന നടത്തിയയാളെ പേരാവൂർ എക്സൈസ് പിടികൂടി.
Oct 2, 2023 09:26 PM | By shivesh

കേളകം: ഗാന്ധിജയന്തി ദിനത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കോഴിക്കോട് കോടഞ്ചേരി സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഈ മാസം 16 വരെ റിമാൻ്റ് ചെയ്തു. കേളകം പെരുന്താനം ഭാഗം കേന്ദ്രീകരിച്ച് വ്യാപകമായി അനധികൃത മദ്യവില്പന നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് തിങ്കളാഴ്ച പകൽ നടന്ന പരിശോധനയിലാണ് കോടഞ്ചേരി നെല്ലിപ്പൊയിൽ മുണ്ടൂർ ഭാഗം താമസം വെട്ടിക്കൽ വീട്ടിൽ മാനുവൽ തോമസ് ആണ് പേരാവൂർ എക്‌സൈസിന്റെ പിടിയിലായത്. പ്രതിയിൽ നിന്നും 4.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച 1200 രൂപയും പിടിച്ചെടുത്തു. കൂത്തുപറമ്പ് ജെ എഫ് സി എം കോടതി മുൻപാകെ ഹാജരാക്കിയ പ്രതിയെ 16 വരെ റിമാൻ്റ് ചെയ്തതിനെ തുടർന്ന് കൂത്തുപറമ്പ് സ്പെഷ്യൽ സബ് ജയിലിൽ പ്രവേശിപ്പിച്ചു. എക്സൈസ് ഇൻസ്പെയർ എ കെ വിജേഷിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്‌സൈസ് പ്രിവന്റിവ്‌ ഓഫീസർമാരായ എൻ പത്മരാജൻ, സജീവൻ തരിപ്പ, ഗ്രേഡ് പ്രിവന്റിവ്‌ ഓഫീസർ സി എം ജയിംസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിജയൻ പി, സിനോജ് വി, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഷീജ കാവളാൻ എന്നിവർ പങ്കെടുത്തു.

Peravoor Excise nabbed a liquor vendor on Gandhi Jayanti.

Next TV

Related Stories
 #KSRTC |  കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

Feb 25, 2024 02:27 PM

#KSRTC | കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

#KSRTC | കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക്...

Read More >>
#Special drive | സ്പെഷ്യൽ ഡ്രൈവ്: ബാരലുകളിൽ സൂക്ഷിച്ച 500 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

Feb 25, 2024 01:51 PM

#Special drive | സ്പെഷ്യൽ ഡ്രൈവ്: ബാരലുകളിൽ സൂക്ഷിച്ച 500 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

#Special drive | സ്പെഷ്യൽ ഡ്രൈവ്: ബാരലുകളിൽ സൂക്ഷിച്ച 500 ലിറ്റർ വാഷ് കണ്ടെത്തി...

Read More >>
 #Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന ക്യാംപ്

Feb 25, 2024 01:20 PM

#Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന ക്യാംപ്

#Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന...

Read More >>
#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം 7ന്.

Feb 25, 2024 12:30 PM

#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം 7ന്.

#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം...

Read More >>
പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം

Feb 25, 2024 11:30 AM

പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക്...

Read More >>
ഗതാഗതം നിരോധിച്ചു

Feb 25, 2024 06:43 AM

ഗതാഗതം നിരോധിച്ചു

ഗതാഗതം...

Read More >>
News Roundup