നവകേരള സദസ് ജനങ്ങള്‍ ഏറ്റെടുത്തതിലുള്ള രോഷം തീര്‍ക്കാന്‍ കോണ്‍ഗ്രസ് അക്രമം അഴിച്ചുവിടുന്നു: സിപിഎം

നവകേരള സദസ് ജനങ്ങള്‍ ഏറ്റെടുത്തതിലുള്ള രോഷം തീര്‍ക്കാന്‍ കോണ്‍ഗ്രസ് അക്രമം അഴിച്ചുവിടുന്നു: സിപിഎം
Nov 20, 2023 10:16 PM | By shivesh

തിരുവനന്തപുരം: നവകേരള സദസ് ജനങ്ങള്‍ ഏറ്റെടുത്തതിലുള്ള രോഷം തീര്‍ക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ അക്രമം അഴിച്ചുവിടുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കരിങ്കൊടി പ്രകടനം നടത്തിയും സംഘര്‍ഷം സൃഷ്ടിച്ചും നവകേരള സദസിനെ അലങ്കോലപ്പെടുത്തലാണ് ലക്ഷ്യം. നവകേരളസദസ് കണ്ണൂരിലെത്തിയപ്പോള്‍ ആസൂത്രിതമായാണ് അക്രമം കാണിച്ചത്. 

യുഡിഎഫ് അക്രമസമരം അവസാനിപ്പിക്കണം.ജനാധിപത്യപരമായി സര്‍ക്കാര്‍ നടത്തുന്ന പരിപാടിയെ തകര്‍ക്കാന്‍ നടത്തുന്ന നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതുവരെ ചെയ്ത ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നൊന്നായി ജനങ്ങളോട് പറയാനും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനുമാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ അടുത്തേക്ക് എത്തുന്ന പരിപാടി തുടങ്ങി രണ്ടാം ദിവസമായപ്പോഴേക്കും പ്രതീക്ഷിച്ചതിനേക്കാള്‍ വിജയകരമായി. കക്ഷി രാഷ്ട്രീയ പരിഗണനകള്‍ക്കെല്ലാം അപ്പുറമാണ് സദസിനെത്തുന്ന ജനസഞ്ചയം.

യുഡിഎഫിനോടൊപ്പമുള്ള നേതാക്കളും പിന്തുണയുമായി എത്തുന്നു. ഈ വിജയത്തില്‍ ഹാലിളകിയ യുഡിഎഫ് നേതൃത്വമാണ് യൂത്ത്കോണ്‍ഗ്രസുകാരെ ഇളക്കിവിട്ട് അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 

സംഘര്‍ഷമുണ്ടാക്കി നവകേരള ജനസദസിന്റെ ശോഭ കെടുത്താനുള്ള നീക്കം അപലപനീയമാണ്. അത്തരം പ്രകോപന ശ്രമങ്ങളില്‍ ആരും പെട്ടുപോകരുത്. യുഡിഎഫ് നടത്തുന്ന ഇത്തരം നീചമായ നീക്കങ്ങളേയും ഗൂഢാലോചനകളെയും ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടണം. സിപിഎം പ്രവര്‍ത്തകര്‍ സംയമനം പാലിച്ച്‌ നവകേരള സദസിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കണം. ഒരു കാരണവശാലും പ്രകോപിതരാവരുതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Cpm

Next TV

Related Stories
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.5 വിജയ ശതമാനം, 61449 പേർക്ക് ഫുൾ എപ്ലസ്, കൂടുതൽ എപ്ലസ് കിട്ടിയത് മലപ്പുറത്ത്

May 9, 2025 03:25 PM

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.5 വിജയ ശതമാനം, 61449 പേർക്ക് ഫുൾ എപ്ലസ്, കൂടുതൽ എപ്ലസ് കിട്ടിയത് മലപ്പുറത്ത്

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.5 വിജയ ശതമാനം, 61449 പേർക്ക് ഫുൾ എപ്ലസ്, കൂടുതൽ എപ്ലസ് കിട്ടിയത്...

Read More >>
സൈബ‌ർ ആക്രമണ സാധ്യത; ബാങ്കുകളുടെ സുരക്ഷാ മുൻകരുതൽ യോ​ഗം വിളിച്ച് നി‌‌ർമല സീതാരാമന്‍

May 9, 2025 03:07 PM

സൈബ‌ർ ആക്രമണ സാധ്യത; ബാങ്കുകളുടെ സുരക്ഷാ മുൻകരുതൽ യോ​ഗം വിളിച്ച് നി‌‌ർമല സീതാരാമന്‍

സൈബ‌ർ ആക്രമണ സാധ്യത; ബാങ്കുകളുടെ സുരക്ഷാ മുൻകരുതൽ യോ​ഗം വിളിച്ച് നി‌‌ർമല...

Read More >>
കണ്ണൂർ കളക്ടറേറ്റ് വളപ്പിൽ അസിസ്റ്റന്റ് കളക്ടറുടെ വാഹനം കടിച്ചുകീറി നശിപ്പിച്ച് തെരുവ് നായ്ക്കൾ

May 9, 2025 02:55 PM

കണ്ണൂർ കളക്ടറേറ്റ് വളപ്പിൽ അസിസ്റ്റന്റ് കളക്ടറുടെ വാഹനം കടിച്ചുകീറി നശിപ്പിച്ച് തെരുവ് നായ്ക്കൾ

കണ്ണൂർ കളക്ടറേറ്റ് വളപ്പിൽ അസിസ്റ്റന്റ് കളക്ടറുടെ വാഹനം കടിച്ചുകീറി നശിപ്പിച്ച് തെരുവ്...

Read More >>
എറണാകുളത്ത് കാട്ടുപന്നി ആക്രമണം; ദമ്പതികൾക്ക് പരിക്ക്

May 9, 2025 02:52 PM

എറണാകുളത്ത് കാട്ടുപന്നി ആക്രമണം; ദമ്പതികൾക്ക് പരിക്ക്

എറണാകുളത്ത് കാട്ടുപന്നി ആക്രമണം; ദമ്പതികൾക്ക്...

Read More >>
മലപ്പുറത്തെ നിപ; മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി

May 9, 2025 02:20 PM

മലപ്പുറത്തെ നിപ; മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി

മലപ്പുറത്തെ നിപ; മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി...

Read More >>
മലപ്പുറത്തെ നിപ; സമ്പർക്ക പട്ടികയിൽ ഉള്ളത് 49 പേർ, ഉറവിടം കണ്ടെത്താൻ സംയുക്ത പരിശോധന; ആരോഗ്യമന്ത്രി വീണാ ജോർജ്

May 9, 2025 02:05 PM

മലപ്പുറത്തെ നിപ; സമ്പർക്ക പട്ടികയിൽ ഉള്ളത് 49 പേർ, ഉറവിടം കണ്ടെത്താൻ സംയുക്ത പരിശോധന; ആരോഗ്യമന്ത്രി വീണാ ജോർജ്

മലപ്പുറത്തെ നിപ; സമ്പർക്ക പട്ടികയിൽ ഉള്ളത് 49 പേർ, ഉറവിടം കണ്ടെത്താൻ സംയുക്ത പരിശോധന; ആരോഗ്യമന്ത്രി വീണാ...

Read More >>
Top Stories

News Roundup