വീട്ടിൽ വിരുന്ന് വന്ന 8 വയസുകാരനെ പീഡിപ്പിച്ചു; 22 കാരന് 50 വർഷം കഠിനതടവ്

വീട്ടിൽ വിരുന്ന് വന്ന 8 വയസുകാരനെ പീഡിപ്പിച്ചു;  22 കാരന് 50 വർഷം കഠിനതടവ്
Dec 9, 2023 05:28 AM | By sukanya

മഞ്ചേരി: മലപ്പുറത്ത് എട്ടുവയസ്സുകാരനെ ലൈംഗീക പീഡനത്തിന് വിധേയമാക്കിയെന്ന കേസിൽ പ്രതിക്ക് 50 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. വേങ്ങര വെസ്റ്റ് കണ്ണമംഗലം ചേറേക്കാട് പൂവക്കണ്ടൻ ഫജറുദ്ദീനെയാണ് (22) മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒൻപതു മാസം കൂടി അധികതടവ് അനുഭവിക്കണം.

രണ്ട് പോക്‌സോ വകുപ്പുകളിലായി ഇരുപതുവർഷം വീതം കഠിന തടവും ഒരുലക്ഷം രൂപവീതം പിഴയും, പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം സാധാരണ തടവുമാണ് ശിക്ഷ. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് പത്തുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും, പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം സാധാരണ തടവും വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.

പിഴയടച്ചാൽ തുക കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. 2021 ഓഗസ്റ്റ് 29നാണ് കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് വിരുന്നുവന്ന കുട്ടിയെ രാത്രിയിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ പ്രതി ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്. വേങ്ങര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർ എം. മുഹമ്മദ് ഹനീഫയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദൻ ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയയ്ക്കും.

Malappuram

Next TV

Related Stories
 #KSRTC |  കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

Feb 25, 2024 02:27 PM

#KSRTC | കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

#KSRTC | കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക്...

Read More >>
#Special drive | സ്പെഷ്യൽ ഡ്രൈവ്: ബാരലുകളിൽ സൂക്ഷിച്ച 500 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

Feb 25, 2024 01:51 PM

#Special drive | സ്പെഷ്യൽ ഡ്രൈവ്: ബാരലുകളിൽ സൂക്ഷിച്ച 500 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

#Special drive | സ്പെഷ്യൽ ഡ്രൈവ്: ബാരലുകളിൽ സൂക്ഷിച്ച 500 ലിറ്റർ വാഷ് കണ്ടെത്തി...

Read More >>
 #Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന ക്യാംപ്

Feb 25, 2024 01:20 PM

#Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന ക്യാംപ്

#Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന...

Read More >>
#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം 7ന്.

Feb 25, 2024 12:30 PM

#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം 7ന്.

#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം...

Read More >>
പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം

Feb 25, 2024 11:30 AM

പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക്...

Read More >>
ഗതാഗതം നിരോധിച്ചു

Feb 25, 2024 06:43 AM

ഗതാഗതം നിരോധിച്ചു

ഗതാഗതം...

Read More >>
News Roundup