കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ ആയിക്കര ഹാർബറിൽ വെച്ച് കഞ്ചാവുമായി ഒഡീഷ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു . മധുസൂദനൻ പ്രമാണിക് എന്നയാളെയാണ് സബ് ഇൻസ്‌പെക്ടർ സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
പരിശോധനയിൽ ഇയാളുടെ കൈവശം നിന്നും ഒരു കിലോ ഇരുപത് ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. തുടർന്ന് സിറ്റി പോലീസ് ഇയാൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ബഹു: കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ സുഭാഷ് ബാബു , ഡ്രൈവർ എ.എസ് സന്തോഷ് , എസ്. സി. പി. ഒ മാരായ രാജേഷ്, സജിത്ത്,സ്നേഹേഷ്, സി. പി. ഒ മാരായ ബൈജു, രൂപേഷ് എന്നി പോലീസ് ഉദ്യോഗസ്ഥരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Arrested