ആറ്റുകാല്‍ പൊങ്കാല നാളെ; തലസ്ഥാനം സജ്ജം, നഗരം ഭക്തിസാന്ദ്രം

ആറ്റുകാല്‍ പൊങ്കാല നാളെ; തലസ്ഥാനം സജ്ജം, നഗരം ഭക്തിസാന്ദ്രം
Feb 24, 2024 10:36 PM | By shivesh

തിരുവനന്തപുരം: ആറ്റുകാലമ്മയുടെ പൊങ്കാല മഹോത്സവത്തിന് നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. നാളെയാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. ഇന്നലെ മുതല്‍ ദേവീ സന്നിധിയില്‍ അടുപ്പുകൂട്ടി പുണ്യദിനത്തിനായി കാത്തിരിക്കുകയാണ് ആയിരക്കണക്കിന് ഭക്തർ. 

നാളെ രാവിലെ 10 മണിക്ക് ശുദ്ധപുണ്യാഹത്തിന് ശേഷം പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കും. സഹമേല്‍ശാന്തി വലിയ തിടപ്പള്ളിയിലേക്കും ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാര അടുപ്പിലേക്കും അഗ്നി പകരുമ്ബോള്‍ മുഴങ്ങുന്ന ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും ഭക്തർ ഒരുക്കിയ അടുപ്പുകള്‍ ജ്വലിപ്പിക്കാനുള്ള വിളംബരമാകും. പണ്ടാര അടുപ്പില്‍ നിന്ന് കത്തിക്കുന്ന ദീപമാണ് കിലോമീറ്ററുകളോളം നിരന്ന അടുപ്പുകളിലേക്ക് പകരുക.

2.30-ന് ഉച്ച പൂജയ്ക്കു ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും. 300 ശാന്തിക്കാരെയാണ് നിവേദ്യത്തിനായി നിയോഗിച്ചിട്ടുള്ളത്. നിവേദ്യസമയത്ത് വായുസേനയുടെ ഹെലികോപ്റ്റർ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തും. രാത്രി മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് തിങ്കളാഴ്ച രാവിലെ തിരിച്ചെത്തും. 27 ന് പുലർച്ചെ 12.30 ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്‌ നഗരത്തില്‍ ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. നാളെ രാത്രി എട്ടു മണിവരെ തലസ്ഥാനത്ത് ഗതാഗതനിയന്ത്രമുണ്ട്. ചരക്കു വാഹനങ്ങള്‍ ഉള്‍പ്പെടെ വലിയ വണ്ടികളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലായി പാര്‍ക്കിംഗും നിരോധിച്ചിട്ടുണ്ട്. കെഎസ്‌ആര്‍ടിസിയും റെയില്‍വേ പ്രത്യേക സര്‍വീസും നടത്തും.

Thiruvanathapuram

Next TV

Related Stories
അടയ്ക്കാത്തോട് അനധികൃത മദ്യവിൽപന വ്യാപകമാവുന്നു

Apr 15, 2024 06:01 PM

അടയ്ക്കാത്തോട് അനധികൃത മദ്യവിൽപന വ്യാപകമാവുന്നു

അടയ്ക്കാത്തോട് അനധികൃത മദ്യവിൽപന വ്യാപകമാവുന്നു...

Read More >>
മണത്തണ ചപ്പാരം ക്ഷേത്രത്തിൽ ഗണപതി വിഗ്രഹ പുനഃപ്രതിഷ്ഠ 21 ന്; വിഗ്രഹ ഘോഷയാത്ര നാളെ

Apr 15, 2024 05:15 PM

മണത്തണ ചപ്പാരം ക്ഷേത്രത്തിൽ ഗണപതി വിഗ്രഹ പുനഃപ്രതിഷ്ഠ 21 ന്; വിഗ്രഹ ഘോഷയാത്ര നാളെ

മണത്തണ ചപ്പാരം ക്ഷേത്രത്തിൽ ഗണപതി വിഗ്രഹ പുനഃപ്രതിഷ്ഠ 21 ന്. വിഗ്രഹ ഘോഷയാത്ര...

Read More >>
#batheri l കാപ്പ നിയമ പ്രകാരം നാടുകടത്തി

Apr 15, 2024 05:03 PM

#batheri l കാപ്പ നിയമ പ്രകാരം നാടുകടത്തി

കാപ്പ നിയമ പ്രകാരം...

Read More >>
#vadakara l സിപിഎമ്മിന് ബോംബ് നിർമാണം നാട്ടുമര്യാദ: ഷാഫി പറമ്പിൽ

Apr 15, 2024 04:31 PM

#vadakara l സിപിഎമ്മിന് ബോംബ് നിർമാണം നാട്ടുമര്യാദ: ഷാഫി പറമ്പിൽ

സിപിഎമ്മിന് ബോംബ് നിർമാണം നാട്ടുമര്യാദ: ഷാഫി പറമ്പിൽ...

Read More >>
#vadakara l വെണ്ണപ്പാളി പരാമര്‍ശം; എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് ഷാഫി പറമ്പില്‍

Apr 15, 2024 02:39 PM

#vadakara l വെണ്ണപ്പാളി പരാമര്‍ശം; എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് ഷാഫി പറമ്പില്‍

വെണ്ണപ്പാളി പരാമര്‍ശം; എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് ഷാഫി...

Read More >>
Top Stories