തൃശ്ശൂര്‍: ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ റേഡിയോ തെറാപ്പി വിഭാഗത്തില്‍ ലക്ചറര്‍/ അസിസ്റ്റന്റ് പ്രൊഫസര്‍ റേഡിയേഷന്‍ ഫിസിക്‌സ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. ഏതെങ്കിലും ഒരു അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം എസ് സി ഫിസിക്‌സ് രണ്ടാം ക്ലാസ്സ് ബിരുദവും റേഡിയോളജിക്കല്‍ ഫിസിക്‌സില്‍ ഒരു വര്‍ഷത്തെ പരിശീലനം അല്ലെങ്കില്‍ റേഡിയേഷന്‍ ഫിസിക്‌സ്, മെഡിക്കല്‍ റേഡിയേഷന്‍ ഫിസിക്‌സ്, മെഡിക്കല്‍ ഫിസിക്‌സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം, ഭാഭാ അറ്റോമിക് റീസേര്‍ച്ച് സെന്ററില്‍ നിന്നുള്ള ആര്‍ എസ് ഒ ലെവല്‍ രണ്ട് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.
പ്രായപരിധി: 18-41 നും ഇടയില്‍. (ഇളവുകള്‍ അനുവദനീയം). താല്‍പര്യമുള്ളവര്‍ മാര്‍ച്ച് നാലിനകം യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
Vacancy