കൂത്തുപറമ്പ്: 2024 ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് സംഘം വാറ്റു കേന്ദ്രം കണ്ടെത്തി തകർത്തു. ബാരലുകളിൽ സൂക്ഷിച്ച നിലയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 500 ലിറ്റർ വാഷ് പിടികൂടി കേസെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ വി.കെ മണികണ്ഠന്റെ നേതൃത്വത്തിൽ പൊയിലൂർ പൊടിക്കളം പുഴയുടെ തീരത്ത് കുറ്റിക്കാടുകൾക്കിടയിലാണ് വാറ്റു കേന്ദ്രം കണ്ടെത്തിയത്. പ്രതികൾക്കായി അന്വേഷണം ശക്തമാക്കി.
അസ്സി.എക്സൈസ് ഇൻസ്‌പെക്ടർ അശോകൻ.കെ, പ്രിവന്റീവ് ഓഫീസർഗ്രേഡ് അനീഷ് കുമാർ. പി ,ഷാജി സി.പി, ബിജേഷ്. എം, സിവിൽ എക്സൈസ് ഓഫീസർ ജലീഷ് .പി, ശജേഷ്, സീനിയർ എക്സൈസ് ഡ്രൈവർ എം. സുരാജ് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
Special drive: 500 liters of wash destroyed