സംഘർഷം അന്വേഷിക്കാനെത്തിയ കുണ്ടറ സ്റ്റേഷനിലെ പൊലീസ് സംഘത്തിനുനേരെ ആക്രമണം. നാല് പൊലീസുകാർക്ക് പരിക്കേറ്റു. സംഭവത്തിൽ പെരിനാട് മംഗലഴികത്ത് വീട്ടിൽ അഭിലാഷ് (35), കുഴിയം ലക്ഷ്‌മി വിലാസത്തിൽ ചന്തുനായർ (22), രത്ന ഭവനിൽ അരവിന്ദ് (32), സാനു നിവാസിൽ മനു പ്രസാദ് (32)എന്നിവരെ അറസ്റ്റ് ചെയ്‌തു.
എസ്.ഐ.മാരായ എസ്. സുജിത്, എൻ. സുധീന്ദ്രബാബു, സി.പി.ഒ.മാരായ ജോർജ് ജെയിംസ്, എ. സുനിൽ എന്നിവർക്കാണ് മർദനമേറ്റത്. ഞായർ രാത്രി 7.45ന് പൂജപ്പുര ക്ഷേത്രസമീപം കൂനംവിള ജങ്ഷനിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. നാട്ടുകാർ അറിയിച്ചതനുസരിച്ച് എത്തിയതായിരുന്നു പൊലീസ്. ഉദ്യോഗസ്ഥരെ കണ്ട സംഘം തമ്മിൽതല്ല് നിർത്തി ഇവരെ ആക്രമിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സതേടി.
Attack on the police who came to investigate the conflict