കേളകം: മലയോര മേഖലയിലെ ഉൾപ്രദേശങ്ങളിലെ റോഡുകൾ ഒന്നും തന്നെ യാത്രായോഗ്യമല്ലാതെ പൊട്ടിപ്പൊളിഞ്ഞ് ദുരന്ത പാതയായി മാറിക്കൊണ്ടിരിക്കുകയാണ്. കേളകം-അടക്കാത്തോട് റോഡ്, കേളകം-വെള്ളുന്നി റോഡ്, കണിച്ചാർ-കാളികയം റോഡ്, വളയംചാൽ റോഡ് തുടങ്ങി മലയോര മേഖലയിലെ നിരവധി റോഡുകൾ വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. നിരവധി സമരങ്ങളും മറ്റും നടന്നുവെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടികളും ഉണ്ടായിട്ടില്ല.
കണിച്ചാർ കാളികയം റോഡ് തകർന്നിട്ട് ഏകദേശം രണ്ടു വർഷമായി. പി.ഡബ്ല്യു.ഡി.യുടെ കീഴിലുള്ള ഈ റോഡ് നിലവിൽ മൂന്ന് കിലോമീറ്ററോളം കുണ്ടും കുഴിയും നിറഞ്ഞ നിലയിലാണ്. പൈപ്പിടലിന്റെ ഭാഗമായി റോഡ് വെട്ടിപ്പൊളിക്കുകയും കൂടി ചെയ്തതോടെ നിലവിൽ അതിരൂക്ഷമായ പൊടി ശല്യമാണ് ഇവിടെയുള്ളത്. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് കാൽനട യാത്രപോലും പറ്റാത്ത അവസ്ഥയിലാണ്. ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും ഒരു പോലുള്ള വെല്ലുവിളിയാണ് നേരിടുന്നത്.
Roads in the mountains as disaster roads