കാര്‍ഷിക പ്രശ്‌നം പരിഹരിക്കാന്‍ യന്ത്രങ്ങള്‍ ഒരുങ്ങുന്നു

കാര്‍ഷിക പ്രശ്‌നം പരിഹരിക്കാന്‍ യന്ത്രങ്ങള്‍ ഒരുങ്ങുന്നു
Feb 27, 2024 05:19 AM | By sukanya

കണ്ണൂർ : കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായുള്ള ഗവേഷണ പദ്ധതിയുടെ ഭാഗമായി കാര്‍ഷിക യന്ത്രങ്ങള്‍ ഒരുങ്ങുന്നു. ജില്ലാ പഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായാണ് ഗവേഷണ പദ്ധതി നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പുരോഗതി ജില്ലാ പഞ്ചായത്ത് ഭരണസമിതിയോഗത്തില്‍ വിലയിരുത്തി. തലശ്ശേരി എഞ്ചിനിയറിങ് കോളജ്, കുറുമാത്തൂര്‍ ഐ ടി ഐ എന്നീ കോളേജുകള്‍ക്കാണ് യന്ത്രങ്ങള്‍ നിര്‍മിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ കോളജുകള്‍ സമര്‍പ്പിച്ച യന്ത്രമാതൃകളില്‍ നിന്നാണ് ഈ രണ്ടു മാതൃകകള്‍ തെരഞ്ഞെടുത്തത്. കിഴങ്ങുവര്‍ഗങ്ങള്‍ കൃഷിചെയ്യാന്‍ ട്രാക്ടറില്‍ ഘടിപ്പിക്കാവുന്ന യന്ത്ര മാതൃകയാണ് കുറുമാത്തൂര്‍ ഐ ടി ഐ നിര്‍മിക്കുന്നത്. ഡയറി ഫാമുകളും മറ്റും വൃത്തിയാക്കുന്നതിനുള്ള ഓട്ടോമാറ്റിക് റോബോട്ടിക്ക് യന്ത്രമാതൃക തലശ്ശേരി എഞ്ചിനിയറിംഗ് കോളജും ഒരുക്കും. യന്ത്രം വികസിപ്പിക്കുന്നതിനും ഗവേഷണത്തിനുമായുള്ള ധനസഹായം ജില്ലാ പഞ്ചായത്താണ് നല്‍കുക. ജില്ലാ കൃഷി എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുക. യന്ത്രം പ്രവര്‍ത്തന സജ്ജമാകുന്നതോടെ കര്‍ഷകര്‍ ഈ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാനാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. യോഗത്തില്‍ വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരംസമിതി അധ്യക്ഷന്മാരായ വി കെ സുരേഷ് ബാബു, അഡ്വ. കെ കെ രത്‌നകുമാരി, യു പി ശോഭ, അഡ്വ. ടി സരള, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുല്‍ ലത്തീഫ്, അസി. എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ സുധീര്‍ നാരായണന്‍, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Kannur

Next TV

Related Stories
കാലവർഷം പതിവിലും നേരത്തെ! സംസ്ഥാനത്ത് മെയ് അവസാന വാരത്തോടെ കാലവർഷം എത്തും

Apr 15, 2024 06:08 PM

കാലവർഷം പതിവിലും നേരത്തെ! സംസ്ഥാനത്ത് മെയ് അവസാന വാരത്തോടെ കാലവർഷം എത്തും

കാലവർഷം പതിവിലും നേരത്തെ! സംസ്ഥാനത്ത് മെയ് അവസാന വാരത്തോടെ കാലവർഷം...

Read More >>
കുടിവെള്ളക്ഷാമം: കേളകം പഞ്ചായത്തിൽ ജലവിതരണം ഊർജിതമാക്കി

Apr 15, 2024 06:05 PM

കുടിവെള്ളക്ഷാമം: കേളകം പഞ്ചായത്തിൽ ജലവിതരണം ഊർജിതമാക്കി

കുടിവെള്ളക്ഷാമം: കേളകം പഞ്ചായത്തിൽ ജലവിതരണം...

Read More >>
കണ്ണ് പരിശോധന ക്യാമ്പ് നടത്തി

Apr 15, 2024 06:02 PM

കണ്ണ് പരിശോധന ക്യാമ്പ് നടത്തി

കണ്ണ് പരിശോധന ക്യാമ്പ്...

Read More >>
അടയ്ക്കാത്തോട് അനധികൃത മദ്യവിൽപന വ്യാപകമാവുന്നു

Apr 15, 2024 06:01 PM

അടയ്ക്കാത്തോട് അനധികൃത മദ്യവിൽപന വ്യാപകമാവുന്നു

അടയ്ക്കാത്തോട് അനധികൃത മദ്യവിൽപന വ്യാപകമാവുന്നു...

Read More >>
മണത്തണ ചപ്പാരം ക്ഷേത്രത്തിൽ ഗണപതി വിഗ്രഹ പുനഃപ്രതിഷ്ഠ 21 ന്; വിഗ്രഹ ഘോഷയാത്ര നാളെ

Apr 15, 2024 05:15 PM

മണത്തണ ചപ്പാരം ക്ഷേത്രത്തിൽ ഗണപതി വിഗ്രഹ പുനഃപ്രതിഷ്ഠ 21 ന്; വിഗ്രഹ ഘോഷയാത്ര നാളെ

മണത്തണ ചപ്പാരം ക്ഷേത്രത്തിൽ ഗണപതി വിഗ്രഹ പുനഃപ്രതിഷ്ഠ 21 ന്. വിഗ്രഹ ഘോഷയാത്ര...

Read More >>
#batheri l കാപ്പ നിയമ പ്രകാരം നാടുകടത്തി

Apr 15, 2024 05:03 PM

#batheri l കാപ്പ നിയമ പ്രകാരം നാടുകടത്തി

കാപ്പ നിയമ പ്രകാരം...

Read More >>
Top Stories


News Roundup