---
title: "#Shuttle | കൂത്തുപറമ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ ഷട്ടിൽ ടൂർണമെന്റ് "
english_title: "Shuttle Tournament at Koothuparamb Indoor Stadium"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188892/shuttle-tournament-at-koothuparamb-indoor-stadium"
published_at: "2024-03-02T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2f2a8334fb_IMG-20240302-WA0035.jpg"
keywords: []
---

# #Shuttle | കൂത്തുപറമ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ ഷട്ടിൽ ടൂർണമെന്റ് 

> **Lead Summary:** **കൂത്തുപറമ്പ്**: ഷട്ടിൽ ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 8, 9 തീയതികളിൽ കൂത്തുപറമ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

## Article Content

**കൂത്തുപറമ്പ്**: ഷട്ടിൽ ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 8, 9 തീയതികളിൽ കൂത്തുപറമ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

 ക്ലബ്ബിന്റെ സ്ഥാപക നേതാക്കളായ ഉണ്ണികൃഷ്ണൻ, അബ്ദു റഹ്മാൻ എന്നിവരുടെ സ്മരണാർത്ഥമാണ് ജില്ലാതല സി-ലെവൽ പുരുഷ വിഭാഗം ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 32 ടീമുകൾക്കാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം. മുൻ ചെയർമാൻ വത്സൻ പനോളി ഉദ്ഘാടനം ചെയ്യും.

ഒന്നാം സ്ഥാനം നേടുന്ന ടീമിന് 7000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 5000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് 3000 രൂപയും ട്രോഫിയുമാണ് നൽകുന്നത്. പി.ആർ. ദിനേശൻ, കെ. വിജയൻ, കെ. രമേശ് ബാബു, പി.ആർ. ദിനേശൻ, അഡ്വ: സി.വി. അനിൽ പ്രകാശ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188892/shuttle-tournament-at-koothuparamb-indoor-stadium)