ഇരിട്ടി : മഴക്കാലപൂർവ്വ ശുചികരണ പരിപാടിയുടെ ഭാഗമായി പഞ്ചായത്തിൽ ശുചിത്വ ഹർത്താൽ ആചരിക്കുന്നു. ഡങ്കിപ്പനി, മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ വ്യാപിക്കാനുള്ള സധ്യത കൂടുതലായതിനാൽ പരിസര ശുചീകരണവും ജലസ്രോതസ്സുകൾ മലിനമാക്കാതെയും സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി മെയ് 11 ന് രാവിലെ എട്ട് മണി മുതൽ പത്ത് മണി വരെ പൊതുശുചീകരണം നടത്തുന്നതിനും ശുചിത്വ ഹർത്താൽ ആചരിക്കുന്നതിനും തീരുമാനിച്ചു. മഴക്കാല പൂർവ്വ ശുചീകരണ പരിപാടിയുടെ വിശദികരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാനം ചെയ്തു. മെയ് 5, 6 തീയ്യതികളിൽ എല്ലാ വാർസുകളിലും ശുചിത്വ കമ്മിറ്റികൾ ചേരുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ധാരണയായി. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. പ്രമീള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എൻ.പത്മാവതി, സ്റ്റൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജെസ്സി പി.എൻ,മുജീബ് കുഞ്ഞിക്കണ്ടി . ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക, ഹെൽത്ത് ഇൻസ്പെക്ടർ വിനോജ് സി, ഇരിട്ടി സ്റ്റേഷൻ എസ്.ഐ. അശോക് ടി ജി. വ്യാപരി വ്യവസായി സംഘനകളുടെ പ്രതിനിധികളായ തങ്കച്ചൻ പേരട്ട, രാജേഷ്, കിളിയന്തറ സ്കൂൾ പ്രിൻസിപ്പൾ വിനോദ് മാസ്റ്റർ, എൻ.എസ്എസ് പ്രോഗ്രാം കോർഡിനേറ്റർ വിദ്യ ബാബു, പഞ്ചായത്ത് അസ്സി.. സെക്രട്ടറി സന്തോഷ് കെ.ജി., വാർഡ് മെമ്പർ സാജിദ് എന്നിവർ സംസാരിച്ചു.
PAYAM PANCHAYATH CLEENING