തലശ്ശേരി : അലയൻസ് ഇൻ്റർനാഷണൽ ക്ലബ്ബ് തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ വടക്കുമ്പാട് ഗവ:ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ വിതരണം നടത്തി.തലശ്ശേരി അലയൻസ് ഇൻ്റർനാഷണൽ ക്ലബ്ബ് പ്രസിഡണ്ട് ടി.സി.സുരേഷ് ബാബു വിദ്യാർത്ഥികൾക്ക് ഫുട്ബോൾ നൽകി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് ഷാജി കാരായി അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ സജീവ് തോമസ്,റിനിൽ മനോഹർ,വി.മഹേഷ്, പി.കെ.സുധീർ കുമാർ,ഇ.പ്രിജിത്ത്, സ്കൂൾ പ്രധാനാധ്യാപിക സി.രമ്യ എന്നിവർ സംസാരിച്ചു.
Alayansinternationalclub