---
title: "സൂര്യാഘാതം മൂലമുള്ള കന്നുകാലികളുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്യണം"
english_title: "Livestock losses due to sunburn should be reported"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202933/livestock-losses-due-to-sunburn-should-be-reported"
published_at: "2024-05-04T06:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66358afd41b97_Screenshot_20240504-063628_WhatsAppBusiness.jpg"
keywords: []
---

# സൂര്യാഘാതം മൂലമുള്ള കന്നുകാലികളുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്യണം

> **Lead Summary:** സൂര്യാഘാതം മൂലമുള്ള കന്നുകാലികളുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്യണം അതിരൂക്ഷമായ ചൂട് വളര്‍ത്തു മൃഗങ്ങളുടെയും പക്ഷികളുടെയും മരണത്തിന് കാരണമാകാമെന്നും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. സൂര്യാഘാതം മൂലമുള്ള കന്നുകാലികളുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്യണം.

## Article Content

സൂര്യാഘാതം മൂലമുള്ള കന്നുകാലികളുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്യണം അതിരൂക്ഷമായ ചൂട് വളര്‍ത്തു മൃഗങ്ങളുടെയും പക്ഷികളുടെയും മരണത്തിന് കാരണമാകാമെന്നും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. സൂര്യാഘാതം മൂലമുള്ള കന്നുകാലികളുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്യണം.

കന്നുകാലികളോ പക്ഷികളോ സൂര്യാഘാതം മൂലം മരണപ്പെട്ടാല്‍ വെറ്ററിനറി ഡോക്ടര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനുശേഷം മാത്രമേ ജഡം മറവ് ചെയ്യാവൂ. രാവിലെ 10 മണിക്ക് ശേഷം വൈകിട്ട് നാല് മണി വരെ മൃഗങ്ങളെ വെയിലത്ത് കെട്ടരുത്. തൊഴുത്തില്‍ സദാസമയവും കുടിവെള്ളം ലഭ്യമാക്കണം. പോഷക സമ്പുഷ്ടമായ തീറ്റ നല്‍കണം. ധാതുലവണ മിശ്രിതം, വിറ്റമിന്‍ ടോണിക്കുകള്‍ എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്തണം. തൊഴുത്തില്‍ വായു സഞ്ചാരം ഉറപ്പാക്കണം.

തൊഴുത്തില്‍ ഫാന്‍ സജ്ജീകരിക്കുന്നതും മേല്‍ക്കൂരക്ക് മുകളില്‍ ഓല വിരിക്കുന്നതും നല്ലതാണ്. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍തന്നെ വെറ്ററിനറി ഡോക്ടറുടെ സേവനം തേടണം. അമിതമായ കിതപ്പ്, ശ്വാസതടസ്സം, വിറയല്‍ തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ മൃഗാശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അറിയിപ്പില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202933/livestock-losses-due-to-sunburn-should-be-reported)