അങ്ങാടിക്കടവ് : അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം വാണിയപ്പാറയിൽ വച്ച് പഞ്ചായത്ത്പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ നിർവഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീമ സനോജ് , വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഐസക് തോമസ് മുണ്ടപ്ലാക്കൽ, പഞ്ചായത്ത് അംഗം സെലീന ബിനോയ്, എൽസമ്മ ചേന്നങ്കുളം, എ വൺ ജോസ് , ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.വി. രാജേഷ് , ടി.എ. ജെയ്സൺ, ജെ എച്ച് ഐ എസ്.സി. അരുൺ ,ജെ പി എച് എൻ പി.ഡി. മോളി ,അനിഷ എന്നിവർ പ്രസംഗിച്ചു .
വ്യാപാരി പ്രതിനിധികൾ, ഹരിത കർമ്മ സേന അംഗങ്ങൾ , തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. തുടർന്ന് മുഴുവൻ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.
Iritty