തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ കാർഡ്‌ബോർഡ് പെട്ടികൾ, ഡയാലിസിസ് യൂണിറ്റിലെ ഒഴിഞ്ഞ ക്യാനുകൾ, പൊട്ടിയ ബക്കറ്റുകൾ, പ്ലാസ്റ്റിക്കുകൾ, മറ്റ് ഉപയോഗ ശൂന്യമായ മുഴുവൻ സാധനങ്ങളും വിൽക്കുന്നതിന് താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ/ പൊതു ലേലം ക്ഷണിച്ചു. ക്വട്ടേഷനുകൾ ആശുപത്രി സൂപ്രണ്ടിൻ്റെ മേൽവിലാസത്തിൽ സീൽ ചെയ്ത കവറിൽ സമർപ്പിക്കേണ്ടതാണ്.
ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയ്യതി മാർച്ച് 11 രാവിലെ 11.00 മണിവരെ. പൊതുലേലം/ക്വട്ടേഷണറുടെയോ അവരുടെ ഉത്തരവാദിത്തപ്പെട്ട പ്രതിനിധിയുടെയോ സാന്നിദ്ധ്യത്തിൽ ഉച്ചക്ക് 12.30ന് ക്വട്ടേഷൻ തുറക്കുന്നതാണ്. ക്വട്ടേഷനുമേൽ നടത്തുന്ന സൂക്ഷ്‌മ പരിശോധനയിൽ എന്തെങ്കിലും തരത്തിലുള്ള അപാകത കണ്ടെത്തുകയാണെങ്കിൽ അത്തരം ക്വട്ടേഷനുകളും നിശ്ചിത സമയത്തിന് ശേഷം ലഭിക്കുന്ന ക്വട്ടേഷനുകളും നിരുപാധികം നിരസിക്കുന്നതായിരിക്കും. ക്വട്ടേഷൻ അംഗീകരിച്ച് ഉത്തരവ് ലഭിച്ച് കഴിഞ്ഞാൽ മേൽ പറഞ്ഞ സാധനങ്ങൾ സ്ഥാപനത്തിൽ നിന്ന് എടുത്തുമാറേണ്ടതാണ്.
Taluk Head Quarters Hospital Public Auction