തൃശൂർ: അതിഥി തൊഴിലാളി ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. തൃശൂർ വെളപ്പായയില്‍ നടന്ന സംഭവത്തില്‍ ടിടിഇ വിനോദാണ് കൊല്ലപ്പെട്ടത്. എറണാകുളം - പറ്റ്ന ട്രെയിനിലുണ്ടായ സംഭവത്തില്‍ അതിഥി തൊഴിലാളിയായ രജനീകാന്തിനെ പാലക്കാട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ടിക്കറ്റ് ചോദിച്ചതിന്‍റെ പകയാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
ഒഡീഷ സ്വദേശിയായ രജനീകാന്ത് മദ്യപാനിയാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ ഉടൻ തൃശൂർ ആര്‍പിഎഫിന് കൈമാറും. ടിക്കറ്റില്ലാതെ യാത്ര ചെയ്തിരുന്ന ഇതര സംസ്ഥാനക്കാരായ തൊഴിലാളികളോട് ഫൈന്‍ അടയ്ക്കാന്‍ വിനോദ് ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെയാണ് തര്‍ക്കമുണ്ടായത്. തൃശൂര്‍ സ്റ്റേഷന്‍ പിന്നിട്ട് വെളപ്പായക്ക് സമീപത്ത് വച്ച് പ്രതി വിനോദിനെ ട്രെയിനില്‍നിന്ന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു.
ജോസഫ്, പുലിമുരുകൻ, ആന്‍റണി എന്നീ സിനിമകളില്‍ വിനോദ് ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ബാലാമണി എന്ന സീരിയലിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Murder