കല്‍പ്പറ്റ: വില്‍പ്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച എം.ഡി.എം.എയുമായി സ്പാ നടത്തിപ്പുകാരനെ പോലീസ് പിടികൂടി. മുട്ടില്‍, പാറക്കലിലെ സ്പാ ആൻഡ് റെസിഡന്‍സി നടത്തിപ്പുകാരനായ കോഴിക്കോട്, കൊയിലാണ്ടി, തേവര്‍മഠത്തില്‍ വീട്ടില്‍ ടി.എം. റാഫി(39)യെയാണ് എസ്.ഐ ടി. അനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടയിലാകുന്നത്. സിഗരറ്റ് പാക്കറ്റിനകത്ത് സുതാര്യ കവറിലാക്കി ഒളിപ്പിച്ച നിലയിലായിരുന്ന 1.83 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. എ.എസ്.ഐ സാഹിറബാനു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ നജീബ്, ശരത്, ജയേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Mdma