സിദ്ധാര്‍ഥന്റെ കുടുംബത്തിന് പിന്തുണ അറിയിച്ച് രാഹുല്‍ഗാന്ധി

സിദ്ധാര്‍ഥന്റെ കുടുംബത്തിന് പിന്തുണ അറിയിച്ച് രാഹുല്‍ഗാന്ധി
Apr 3, 2024 06:07 PM | By sukanya

കല്‍പ്പറ്റ: ജിവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന സിദ്ധാര്‍ഥന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കി രാഹുല്‍ഗാന്ധി. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് ശേഷം കല്‍പ്പറ്റയില്‍ വെച്ച് സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശ് രാഹുല്‍ഗാന്ധിയെ കണ്ടു. കേസ് സി ബി ഐക്ക് വിടാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയ രാഹുല്‍ഗാന്ധി കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടെ ചോദിച്ചറിഞ്ഞു.

പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസില്‍ വെച്ച് മര്‍ദ്ദനത്തിനിരയായ സിദ്ധാര്‍ഥന്റെ മരണത്തിന് ഉത്തരവാദികളായവരെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ ഒപ്പമുണ്ടാകുമെന്നും, ഇക്കാര്യത്തില്‍ ഏതറ്റം വരെ പോകാനും കൂടെയുണ്ടാകുമെന്നും ജയപ്രകാശിനും കൂടെയുണ്ടായിരുന്നവര്‍ക്കും രാഹുല്‍ഗാന്ധി ഉറപ്പ് നല്‍കി.

എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്കാഗാന്ധി, കെ സി വേണുഗോപാല്‍, എം എല്‍ എമാരായ അഡ്വ. ടി സിദ്ധിഖ്, എ പി അനില്‍കുമാര്‍ എന്നിവരും രാഹുല്‍ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

Kalpetta

Next TV

Related Stories
മണത്തണ ചപ്പാരം ക്ഷേത്രത്തിൽ ഗണപതി വിഗ്രഹ പുനഃപ്രതിഷ്ഠ 21 ന്; വിഗ്രഹ ഘോഷയാത്ര നാളെ

Apr 15, 2024 05:15 PM

മണത്തണ ചപ്പാരം ക്ഷേത്രത്തിൽ ഗണപതി വിഗ്രഹ പുനഃപ്രതിഷ്ഠ 21 ന്; വിഗ്രഹ ഘോഷയാത്ര നാളെ

മണത്തണ ചപ്പാരം ക്ഷേത്രത്തിൽ ഗണപതി വിഗ്രഹ പുനഃപ്രതിഷ്ഠ 21 ന്. വിഗ്രഹ ഘോഷയാത്ര...

Read More >>
#batheri l കാപ്പ നിയമ പ്രകാരം നാടുകടത്തി

Apr 15, 2024 05:03 PM

#batheri l കാപ്പ നിയമ പ്രകാരം നാടുകടത്തി

കാപ്പ നിയമ പ്രകാരം...

Read More >>
#vadakara l സിപിഎമ്മിന് ബോംബ് നിർമാണം നാട്ടുമര്യാദ: ഷാഫി പറമ്പിൽ

Apr 15, 2024 04:31 PM

#vadakara l സിപിഎമ്മിന് ബോംബ് നിർമാണം നാട്ടുമര്യാദ: ഷാഫി പറമ്പിൽ

സിപിഎമ്മിന് ബോംബ് നിർമാണം നാട്ടുമര്യാദ: ഷാഫി പറമ്പിൽ...

Read More >>
#vadakara l വെണ്ണപ്പാളി പരാമര്‍ശം; എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് ഷാഫി പറമ്പില്‍

Apr 15, 2024 02:39 PM

#vadakara l വെണ്ണപ്പാളി പരാമര്‍ശം; എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് ഷാഫി പറമ്പില്‍

വെണ്ണപ്പാളി പരാമര്‍ശം; എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് ഷാഫി...

Read More >>
ഡൽഹി മദ്യനയ കേസ്: ആർഎസ് നേതാവ് കെ കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Apr 15, 2024 01:33 PM

ഡൽഹി മദ്യനയ കേസ്: ആർഎസ് നേതാവ് കെ കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ഡൽഹി മദ്യനയ കേസ്: ആർഎസ് നേതാവ് കെ കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ...

Read More >>
Top Stories