ജോസേട്ടൻ ഷോ!!! അവസാന പന്തിൽ രാജസ്ഥാന് വിജയം

ജോസേട്ടൻ ഷോ!!! അവസാന പന്തിൽ രാജസ്ഥാന് വിജയം
Apr 16, 2024 11:54 PM | By shivesh

ഐപിഎലിലെ അവിശ്വസനീയ വിജയവുമായി രാജസ്ഥാന്‍ റോയല്‍സ്. ടൂര്‍ണ്ണമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് രാജസ്ഥാന്‍ റോയല്‍സ് ഇന്ന് നേടിയത്. ഒരു ഘട്ടത്തില്‍ കൈവിട്ടുവെന്ന് കരുതിയ മത്സരത്തില്‍ ജോസ് ബട്‍ലറുടെ പൊരുതി നേടിയ ശതകം ആണ് രാജസ്ഥാനെ അവസാന പന്തില്‍ 2 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്.

ജോസ് ബട്‍ലര്‍ 60 പന്തില്‍ 107 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഒരുക്കിയപ്പോള്‍ 13 പന്തില്‍ 26 റണ്‍സ് നേടിയ റോവ്മന്‍ പവലും 14 പന്തില്‍ 34 റണ്‍സ് നേടിയ റിയാന്‍ പരാഗും നിര്‍ണ്ണായക സംഭാവന നല്‍കി.

മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും രാജസ്ഥാന് ജൈസ്വാളിനെ രണ്ടാം ഓവറില്‍ നഷ്ടമായി 9 പന്തില്‍ 19 റണ്‍സാണ് താരം നേടിയത്. സഞ്ജു സാംസണ്‍ അടുത്തതായി പുറത്തായപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 47 റണ്‍സായിരുന്നു ഉണ്ടായിരുന്നത്. ജോസ് ബട്‍ലറും റിയാന്‍ പരാഗും അതിവേഗം തന്നെ ബാറ്റ് വീശിയപ്പോള്‍ പവര്‍ പ്ലേ അവസാനിക്കുമ്ബോള്‍ രാജസ്ഥാന്‍ 76/2 എന്ന നിലയിലായിരുന്നു. വൈഭവ് അറോറ എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ 23 റണ്‍സാണ് പിറന്നത്. ഓവറില്‍ നിന്ന് ബട്‍ലര്‍ ഒരു സിക്സും പരാഗ് ഒരു സിക്സും രണ്ട് ബൗണ്ടറിയുമാണ് നേടിയത്.

പവര്‍പ്ലേയ്ക്ക് ശേഷം നരൈനെ ബൗളിംഗിലെത്തിയപ്പോള്‍ ഓവറില്‍ നിന്ന് വലിയ ഷോട്ടുകള്‍ ഉതിര്‍ക്കുവാന്‍ രാജസ്ഥാന്‍ താരങ്ങള്‍ക്കായില്ല. ഹര്‍ഷിത് റാണയ്ക്കെതിരെ ഒരു സിക്സും ഒരു ഫോറും നേടിയ റിയാന്‍ പരാഗ് എന്നാല്‍ അതേ ഓവറില്‍ തന്നെ പുറത്തായത് രാജസ്ഥാന് തിരിച്ചടിയായി. 14 പന്തില്‍ 34 റണ്‍സായിരുന്നു പരാഗ് നേടിയത്. മൂന്നാം വിക്കറ്റില്‍ 21 പന്തില്‍ നിന്ന് ഈ കൂട്ടുകെട്ട് 50 റണ്‍സാണ് നേടിയത്.

ധ്രുവ് ജുറൈലിനെ സുനില്‍ നരൈന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ രാജസ്ഥാന്‍ 100/4 എന്ന നിലയിലേക്ക് വീണു. നരൈന്റെ ഓവറില്‍ നിന്ന് വെറും മൂന്ന് റണ്‍സാണ് വന്നത്. പത്തോവര്‍ പിന്നിടുമ്ബോള്‍ 109 റണ്‍സായിരുന്നു നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ നേടിയത്.

ഹെറ്റ്മ്യറിന് മുന്നേ ഇറങ്ങിയ അശ്വിന് സ്കോര്‍ ബോര്‍ഡില്‍ വലിയ ചലനം സൃഷ്ടിക്കാനാകാതെ പോയപ്പോള്‍ താരത്തെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. തൊട്ടടുത്ത പന്തില്‍ ഹെറ്റ്മ്യറെയും പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി രാജസ്ഥാന്റെ നില കൂടുതല്‍ പരുങ്ങലിലാക്കി. പത്തോവറിന് ശേഷം കൊല്‍ക്കത്ത സ്പിന്നര്‍മാര്‍ രാജസ്ഥാനെ പിടിച്ചുകെട്ടിയപ്പോള്‍ 36 പന്തില്‍ നിന്ന് ജോസ് ബട്‍ലര്‍ തന്റെ അര്‍ദ്ധ ശതകം നേടി.

15ാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയ്ക്കെതിരെ നാല് ബൗണ്ടറിയാണ് ബട്‍ലര്‍ നേടിയത്. ഇതില്‍ രണ്ടെണ്ണം എഡ്ജിലൂടെയാണ് ലഭിച്ചത്. 4 വിക്കറ്റ് മാത്രം കൈവശമുണ്ടായിരുന്ന രാജസ്ഥാന് അവസാന അഞ്ചോവറില്‍ നിന്ന് 79 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്.

ആന്‍ഡ്രേ റസ്സല്‍ എറിഞ്ഞ 16ാം ഓവറില്‍ റോവ്മന്‍പവലും ജോസ് ബട്‍ലറും ഓരോ സിക്സ് നേടിയപ്പോള്‍ 17 റണ്‍സാണ് ഓവറില്‍ നിന്ന് പിറന്നത്. അടുത്ത ഓവറില്‍ ആദ്യ പന്തില്‍ ബൗണ്ടറിയും അടുത്ത രണ്ട് പന്തില്‍ സിക്സറും നേടിയ റോവ്മന്‍ പവലിനെ നരൈന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി രാജസ്ഥാന്റെ പ്രതീക്ഷകള്‍ തകര്‍ത്തു.

മിച്ചല്‍ സ്റ്റാര്‍ക്കിനെ സിക്സോട് കൂടി വരവേറ്റ ബട്‍ലര്‍ താരത്തിനെതിരെ ഒരു ബൗണ്ടറി കൂടി നേടി. ഫില്‍ സാള്‍ട്ടിന്റെ പിശകില്‍ 5 വൈഡ് കൂടി ലഭിച്ചപ്പോള്‍ ഓവറില്‍ നിന്ന് 18റണ്‍സ് വന്നു. ഇതോടെ അവസാന രണ്ടോവറില്‍ 28 റണ്‍സ് എന്നായി രാജസ്ഥാന്റെ ലക്ഷ്യം.

ഹര്‍ഷിത റാണ എറിഞ്ഞ 19ാം ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം 19 റണ്‍സ് വന്നതോടെ രാജസ്ഥാന്റെ വിജയ ലക്ഷ്യം 9 റണ്‍സായി മാറി അവസാന ഓവറില്‍. വരുണ്‍ ചക്രവര്‍ത്തിയെ അടുത്ത ഓവറിലെ ആദ്യ പന്തില്‍ സിക്സര്‍ നേടിയ ജോസ് ബട്ലര്‍ എന്നാല്‍ അടുത്ത മൂന്ന് പന്തില്‍ സിംഗിള്‍ നേടാതിരുന്നപ്പോള്‍ അവസാന രണ്ട് പന്തില്‍ മൂന്ന് റണ്‍സായി വിജയ ലക്ഷ്യമായി മാറി. അഞ്ചാം പന്ത് ഡബിള്‍ നേടിയ ജോസ് അവസാന പന്തില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

Rr kkr

Next TV

Related Stories
വൈദ്യുതി നിയന്ത്രണം ഉടനില്ല; ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

Apr 29, 2024 10:01 PM

വൈദ്യുതി നിയന്ത്രണം ഉടനില്ല; ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

വൈദ്യുതി നിയന്ത്രണം ഉടനില്ല; ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി കെ...

Read More >>
മധുരയില്‍ മലയാളി വനിതാ റെയില്‍വേ ഗാർഡിന് നേരെ ആക്രമണം

Apr 29, 2024 09:45 PM

മധുരയില്‍ മലയാളി വനിതാ റെയില്‍വേ ഗാർഡിന് നേരെ ആക്രമണം

മധുരയില്‍ മലയാളി വനിതാ റെയില്‍വേ ഗാർഡിന് നേരെ...

Read More >>
ഉഷ്ണ തരംഗം; തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം പ്രധാനം; മാർഗനിർദേശങ്ങൾ

Apr 29, 2024 09:20 PM

ഉഷ്ണ തരംഗം; തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം പ്രധാനം; മാർഗനിർദേശങ്ങൾ

ഉഷ്ണ തരംഗം; തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം പ്രധാനം; മാർഗനിർദേശങ്ങൾ...

Read More >>
സൂര്യാഘാതമേറ്റ് കറവപ്പശു ചത്തു

Apr 29, 2024 09:10 PM

സൂര്യാഘാതമേറ്റ് കറവപ്പശു ചത്തു

സൂര്യാഘാതമേറ്റ് കറവപ്പശു ചത്തു...

Read More >>
ജയരാജൻ ബോംബ് പൊട്ടിക്കുമെന്ന് ഭയന്ന് പിണറായി പിന്മാറി; എം.എം. ഹസൻ

Apr 29, 2024 08:49 PM

ജയരാജൻ ബോംബ് പൊട്ടിക്കുമെന്ന് ഭയന്ന് പിണറായി പിന്മാറി; എം.എം. ഹസൻ

ജയരാജൻ ബോംബ് പൊട്ടിക്കുമെന്ന് ഭയന്ന് പിണറായി പിന്മാറി; എം.എം....

Read More >>
ഊട്ടി - കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി

Apr 29, 2024 08:33 PM

ഊട്ടി - കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി

ഊട്ടി - കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ്...

Read More >>
Top Stories