---
title: "ശോഭ സുരേന്ദ്രൻ എൽഡിഎഫ് സ്ഥാനാർഥിയാകാൻ ശ്രമിച്ചിരുന്നു; നന്ദകുമാർ"
english_title: "Shoba-surendran "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201993/shoba-surendran"
published_at: "2024-04-29T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662fb3c6c74a8_n6044310701714402137950fe73cdde6bce232793881a1d6d72804af45372aae3b745c33eccab1bff99d2e4.jpg"
keywords: []
---

# ശോഭ സുരേന്ദ്രൻ എൽഡിഎഫ് സ്ഥാനാർഥിയാകാൻ ശ്രമിച്ചിരുന്നു; നന്ദകുമാർ

> **Lead Summary:** **കോഴിക്കോട്: **ശോഭ സുരേന്ദ്രൻ ഇടക്കാലത്ത് ബിജെപി വിടാൻ തീരുമാനിച്ചിരുന്നവെന്ന് വെളിപ്പെടുത്തി വിവാദ ഇടനിലക്കാരൻ ടി.ജി. നന്ദകുമാർ. നിയമസഭ തെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രൻ വടക്കാഞ്ചേരിയില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചിരുന്നുവെന്ന് നന്ദകുമാർ പറഞ്ഞു.

## Article Content

**കോഴിക്കോട്: **ശോഭ സുരേന്ദ്രൻ ഇടക്കാലത്ത് ബിജെപി വിടാൻ തീരുമാനിച്ചിരുന്നവെന്ന് വെളിപ്പെടുത്തി വിവാദ ഇടനിലക്കാരൻ ടി.ജി. നന്ദകുമാർ. നിയമസഭ തെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രൻ വടക്കാഞ്ചേരിയില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചിരുന്നുവെന്ന് നന്ദകുമാർ പറഞ്ഞു.

ആവശ്യപ്പെട്ട തുക കൂടിപ്പോയതിനാലാണ് ഇതു നടക്കാതിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജനും ശോഭ സുരേന്ദ്രനും തമ്മില്‍ കണ്ടിട്ടില്ലെന്ന് നന്ദകുമാർ പറഞ്ഞു. ശോഭ പറയുന്നത് ശുദ്ധ അസംബന്ധമാണ്. കൂടിക്കാഴ്ചയില്‍ ഇ.പിക്ക് ഒരു റോളുമില്ല. 

ജയരാജന്‍റെ മകന്‍റെ ഫ്ലാറ്റില്‍ കൂടിക്കാഴ്ച നടത്തി എന്നതു സത്യമാണ്. ആ കൂടിക്കാഴ്ചയില്‍ ശോഭ സുരേന്ദ്രൻ ഇല്ലായിരുന്നുവെന്നും നന്ദകുമാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201993/shoba-surendran)