പ്ലസ് വൺ പ്രവേശനം മെയ് 16 മുതല്‍ 25 വരെ

പ്ലസ് വൺ പ്രവേശനം മെയ് 16 മുതല്‍ 25 വരെ
May 16, 2024 08:08 AM | By sukanya

തിരുവനന്തപുരം : കേരളത്തിലെ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്ലസ് വണ്‍ 2024-25 അധ്യനവർഷത്തെ പ്രവേശനത്തിന് മെയ് 16 മുതല്‍ 25 വരെ ഓണ്‍ലൈൻ അപേക്ഷ നല്‍കാം. ഏകജാലകസംവിധാനം വഴി ഒരു റവന്യു ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ചേർത്ത് ഒരൊറ്റ അപേക്ഷ മതിയാകും.

എസ്എസ്എല്‍സിക്ക് ശേഷം ഏറ്റവും കൂടുതല്‍ വിദ്യാർഥികള്‍ ഉപരിപഠനത്തിന് ആശ്രയിക്കുന്നത് ഹയർസെക്കൻഡറി കോഴ്സാണ്. ശരാശരി 4.6 ലക്ഷത്തോളം പേർ അപേക്ഷിക്കുകയും 3.8 ലക്ഷം പേർക്ക് വരെ അലോട്ട്മെന്‍റ് നല്‍കുന്നതുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നേരിട്ട് നടത്തുന്ന പ്ലസ് വണ്‍ ഏകജാലക പ്രവേശനം. സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലെ മുഴുവൻ സീറ്റിലേക്കും എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്മെന്‍റ് ക്വോട്ട ഒഴികെ സീറ്റിലേക്കും ഏകജാലക രീതിയിലാണ് പ്രവേശനം. മാനേജ്മെന്‍റ്, കമ്യൂണിറ്റി, അണ്‍എയ്ഡഡ് ക്വോട്ടകളില്‍ സ്കൂള്‍തലത്തില്‍ അപേക്ഷ സമർപ്പിക്കണം. ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനവും പ്രോസ്പെക്ടസും പ്രവേശന പോർട്ടലായ https://hscap.kerala.gov.inല്‍ പ്രസിദ്ധീകരിച്ചു. ഓണ്‍ലൈൻ അപേക്ഷ സമർപ്പണം മെയ് 16 മുതല്‍ 25 വരെ പ്രവേശന ഗേറ്റ് ആയ www.admission.dge.kerala.gov.in വഴി നടത്താം.

ട്രയല്‍ അലോട്ട്മെൻറ് മെയ് 29-നും ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിനും നടത്തും. *പ്രവേശന യോഗ്യത* എസ്എസ്എല്‍സി (കേരള സിലബസ്), സിബിഎസ്ഇ, ഐസിഎസ്ഇ, ടിഎച്ച്‌എസ്എല്‍സി സ്കീമുകളില്‍ പരീക്ഷ ജയിച്ചവർക്കും മറ്റ് സംസ്ഥാനങ്ങള്‍/ രാജ്യങ്ങളില്‍നിന്ന് എസ്എസ്എല്‍സിക്ക് തുല്യമായ പരീക്ഷ ജയിച്ചവർക്കും അപേക്ഷിക്കാം. പൊതുപരീക്ഷയിലെ ഓരോ പേപ്പറിനും കുറഞ്ഞത് ഡി പ്ലസ് ഗ്രേഡോ തുല്യമായ മാർക്കോ വാങ്ങി ഉപരിപഠന യോഗ്യത നേടിയിരിക്കണം. ഗ്രേഡിങ് രീതിയിലുള്ള മൂല്യനിർണയം നിലവിലില്ലാത്ത മറ്റ് സ്കീമുകളില്‍ പരീക്ഷയെഴുതിയവരുടെയും മാർക്കുകള്‍ ഗ്രേഡാക്കി മാറ്റിയ ശേഷമാകും പരിഗണിക്കുക. 2024 ജൂണ്‍ ഒന്നിന് 15 വയസ്സ് പൂർത്തിയായിരിക്കണം. 20 വയസ്സ് കവിയാൻ പാടില്ല.

കേരളത്തില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷ ജയിച്ചവർക്ക് കുറഞ്ഞ പ്രായപരിധിയില്ല. മറ്റ് ബോർഡുകളുടെ പരീക്ഷ ജയിച്ചവർക്ക് പ്രായപരിധിയില്‍ ആറ് മാസംവരെ ഇളവ് അനുവദിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അധികാരമുണ്ട്. കേരളത്തിലെ പൊതുപരീക്ഷ ബോർഡില്‍നിന്ന് എസ്എസ്എല്‍സി പരീക്ഷ ജയിച്ചവർക്ക് ഉയർന്ന പ്രായപരിധിയില്‍ ആറ് മാസംവരെ ഇളവ് അനുവദിക്കാൻ ഹയർസെക്കൻഡറി റീജനല്‍ ഡെപ്യൂട്ടി ഡയറക്ടർക്ക് അധികാരമുണ്ട്. പട്ടികജാതി/വർഗ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയില്‍ രണ്ട് വർഷംവരെ ഇളവുണ്ടാകും. അന്ധരോ ബധിരരോ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരോ ആയവർക്ക് 25 വയസ്സുവരെ അപേക്ഷിക്കാം.


Plusone

Next TV

Related Stories
തുലാംവാവുബലി; തിരുനെല്ലിയിൽ ആയിരങ്ങളെത്തി

Nov 1, 2024 07:47 AM

തുലാംവാവുബലി; തിരുനെല്ലിയിൽ ആയിരങ്ങളെത്തി

തുലാംവാവുബലി; തിരുനെല്ലിയിൽ...

Read More >>
കേരളത്തിലെ രണ്ട് വന്ദേഭാരത് ട്രെയിനുകളും മാറുന്നു, ഔദ്യോഗിക തീരുമാനം ഉടന്‍

Nov 1, 2024 07:35 AM

കേരളത്തിലെ രണ്ട് വന്ദേഭാരത് ട്രെയിനുകളും മാറുന്നു, ഔദ്യോഗിക തീരുമാനം ഉടന്‍

കേരളത്തിലെ രണ്ട് വന്ദേഭാരത് ട്രെയിനുകളും മാറുന്നു, ഔദ്യോഗിക തീരുമാനം...

Read More >>
ഇന്ന് കേരളപ്പിറവി: ഐക്യകേരളത്തിന് ഇന്ന് അറുപത്തെട്ട് വയസ്

Nov 1, 2024 06:38 AM

ഇന്ന് കേരളപ്പിറവി: ഐക്യകേരളത്തിന് ഇന്ന് അറുപത്തെട്ട് വയസ്

ഇന്ന് കേരളപ്പിറവി: ഐക്യകേരളത്തിന് ഇന്ന് അറുപത്തെട്ട്...

Read More >>
ശബരിമല സന്നിധാനത്തെ ആഴി അണഞ്ഞതായി പരാതി; നെയ്‌തേങ്ങകള്‍ കരാറുകാര്‍ വാരി മാറ്റിയെന്ന് ആക്ഷേപം

Nov 1, 2024 05:07 AM

ശബരിമല സന്നിധാനത്തെ ആഴി അണഞ്ഞതായി പരാതി; നെയ്‌തേങ്ങകള്‍ കരാറുകാര്‍ വാരി മാറ്റിയെന്ന് ആക്ഷേപം

ശബരിമല സന്നിധാനത്തെ ആഴി അണഞ്ഞതായി പരാതി; നെയ്‌തേങ്ങകള്‍ കരാറുകാര്‍ വാരി മാറ്റിയെന്ന്...

Read More >>
പേരാവൂർ മൈൻഡ് സെറ്റ് കൗൺസലിങ് സെൻ്ററിന് വൈ.എം സി.എ നാഷണൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം

Nov 1, 2024 04:57 AM

പേരാവൂർ മൈൻഡ് സെറ്റ് കൗൺസലിങ് സെൻ്ററിന് വൈ.എം സി.എ നാഷണൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം

പേരാവൂർ മൈൻഡ് സെറ്റ് കൗൺസലിങ് സെൻ്ററിന് വൈ.എം സി.എ നാഷണൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ...

Read More >>
ജിമ്മി ജോർജ് അവാർഡ് ഒളിമ്പ്യൻ അബ്ദുല്ല അബൂബക്കറിന്

Oct 31, 2024 07:40 PM

ജിമ്മി ജോർജ് അവാർഡ് ഒളിമ്പ്യൻ അബ്ദുല്ല അബൂബക്കറിന്

ജിമ്മി ജോർജ് അവാർഡ് ഒളിമ്പ്യൻ അബ്ദുല്ല...

Read More >>
Top Stories










News Roundup






Entertainment News