കണ്ണൂര്‍: വഖഫ് ഭേദഗതി വിഷയം മുസ്‌ലിം വിഷയമല്ല മറിച്ച് ഭരണഘടന മൗലികാവകാശമായ മതസ്വാതന്ത്രത്തെ നിഷേധിക്കുന്ന ഭരണഘടന വിഷയമാണെന്നും ഹിന്ദു മുസ്‌ലിം വിഷയമാക്കി ഇതിനെ മാറ്റി രാജ്യത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അഡ്വ.ഹാരിസ് ബീരാന്‍ എം.പി. കണ്ണൂരിൽ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന 2024 ലെ വഖഫ് ഭേദഗതി നിയമത്തെ കുറിച്ച് മഹല്ല് ഭാരവാഹികള്‍ക്ക് അവബേധമുണ്ടാക്കുന്നതിന് മുസ്‌ലിം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'വഖഫ് ഭേദഗതി നിയമം 2024 ശില്‍പശാല' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അദ്ധ്യക്ഷത വഹിച്ചു.
വ്യക്തി നിയമങ്ങളെ ഇല്ലാതാക്കി സിവില്‍ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ വളഞ്ഞ രീതിയാണ് വഖഫ് ഭേതഗതി നിയമം. പുതിയ വഖഫ് നിയമത്തിലൂടെ പാര്‍ലിമെന്റ് അംഗീകരിച്ച ഓറല്‍ വഖഫ് നിയമവും യൂസിട് ബൈ വഖഫ് നിയമവും ഇല്ലാതാവുന്നു. വഖഫ് ഭൂമിയെ ചൊല്ലി തര്‍ക്കമുണ്ടാവുകയും ഇത് ജില്ലാ കലക്ടര്‍ അംഗീകരിക്കുകയും ചെയ്താല്‍ ഭൂമി സര്‍ക്കാറിന്റേതാവുന്ന നിയമം പ്രാബല്യത്തില്‍ വരികയും ചെയ്യും. വഖഫ് ഭൂമികള്‍ പിടിച്ചെടുത്ത് മുസ്‌ലിം സമൂഹത്തെ സാമ്പത്തികമായി ഇല്ലാതാക്കാനുള്ള അജണ്ടയാണ് ഇതിന് പിന്നില്‍ എന്നും അദ്ദേഹം പറഞ്ഞു.
ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ്ഷാ കേന്ദ്ര വഖഫ് കൗൺസിൽ മുൻ സെക്രട്ടറി ബി എം ജമാൽ, എന്നിവർ ക്ലാസ് എടുത്തു. മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളായ മഹമൂദ് കടവത്തൂർ അഡ്വ. കെ.എ.ലത്തീഫ്, വി.പി. വമ്പൻ , കെ.പി. താഹിർ , ഇബ്രാഹിം മുണ്ടേരി, കെ.വി.മുഹമ്മദലി, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, ടി.എ. തങ്ങൾ, അൻസാരി തില്ലങ്കേരി, സി.കെ മുഹമ്മദ്, അഡ്വ. എം.പി.മുഹമ്മദലി, മഹമൂദ് അള്ളാംകുളം, ടി.പി. മുസ്തഫ, എൻ.കെ. റഫീഖ്, പി.കെ. സുബൈർ, ബി.കെ. അഹമ്മദ്, കോർപ്പറേഷൻമേയർ മുസ്ലിഹ് മഠത്തിൽ പ്രസംഗിച്ചു. മണ്ഡലം നേതാക്കളായഎസ്.കെ.പി.സകരിയ, ഒ.പി.ഇബ്രാഹിം കുട്ടി, കെ.കെ.അഷറഫ്,പി.വി.അബ്ദുള്ളമാസ്റ്റർ ,ഇ.പി.ഷംസുദ്ദീൻ,പി.ടി.എ കോയ മാസ്റ്റർ, ഫാറൂഖ് വട്ടപ്പൊയിൽ, എ.കെ. ആബൂട്ടി ഹാജി, കെ.പി.മുഹമ്മദലി മാസ്റ്റർ, എം.എം.മജീദ്, കൊടിപ്പൊയിൽമുസ്തഫ, പി.വി. ഇബ്രാഹിം മാസ്റ്റർ, സി.പി. റഷീദ്, ടി.എൻ.എ .ഖാദർ, പി.കെ. കൂട്ടാലി, സി. സമീർ, ഷാനിദ് മേക്കുന്ന്, ഷക്കീർ മൗവ്വഞ്ചേരി, ഒമ്പാൻ ഹംസ സംബന്ധിച്ചു.
'Waqf Amendment Act 2024 Workshop' was organized.