---
title: "ജിമ്മി ജോർജ് അവാർഡ് ഒളിമ്പ്യൻ അബ്ദുല്ല അബൂബക്കറിന്"
english_title: "peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/246472/peravoor"
published_at: "2024-10-31T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67239004a5db9_a539cd0f-22fb-446f-83e1-e11ddb9d3450.jpeg"
keywords: []
---

# ജിമ്മി ജോർജ് അവാർഡ് ഒളിമ്പ്യൻ അബ്ദുല്ല അബൂബക്കറിന്

> **Lead Summary:** **പേരാവൂർ:**കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി ആറാമത് ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡിന് പ്രശസ്ത ട്രിപ്പിൾ ജമ്പ് താരം ഒളിമ്പ്യൻ അബ്ദുല്ല അബൂബക്കർ അർഹനായി . ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോർജ് ചെയർമാനും , അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, സ്റ്റാൻലി ജോർജ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റി ആണ് ജേതാവിനെ തെരഞ്ഞെടുത്തത് . 

## Article Content

**പേരാവൂർ:**കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി ആറാമത് ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡിന് പ്രശസ്ത ട്രിപ്പിൾ ജമ്പ് താരം ഒളിമ്പ്യൻ അബ്ദുല്ല അബൂബക്കർ അർഹനായി . ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോർജ് ചെയർമാനും , അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, സ്റ്റാൻലി ജോർജ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റി ആണ് ജേതാവിനെ തെരഞ്ഞെടുത്തത് . 

ഇന്ത്യയുടെ വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ സ്മരണയ്ക്കായി 1989-ൽ ആണ് ഫൗണ്ടേഷൻ അവാർഡ് ഏർപ്പെടുത്തിയത് .വടകര സ്വദേശിയാണ് അബ്ദുല്ല അബൂബക്കർ.എയർഫോഴ്‌സ് ഉദ്യോഗസ്ഥനാണ്. ജിമ്മി ജോർജ് ചരമ ദിനമായ നവംബർ 30 ന് പുരസ്‌കാരം സമ്മാനിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/246472/peravoor)