കണ്ണൂര്‍ :ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ ട്രെയിനിങ്ങ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ മെയ് 14 ന് ആരംഭിക്കുന്ന 45 ദിവസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് നഴ്‌സിങ്ങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ബി എസ് സി നഴ്‌സിങ്ങ്, ജനറല്‍ നഴ്‌സിങ്ങ് ആന്റ് മിഡ് വൈഫറി കോഴ്‌സ് പാസായ കേരള നഴ്‌സിങ്ങ് കൗണ്‍സിലിന്റെ അംഗീകാരമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. അപേക്ഷാഫോറം ജില്ലാ ആശുപത്രിയുടെ പാലിയേറ്റീവ് വിഭാഗത്തില്‍ നിന്നും ലഭിക്കും. ഫോണ്‍: 9447016894, 9895179071
Kannur