പേരാവൂർ: വൈ. എം.സി.എ നാഷണൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പുതിയ സംരഭമായ യൂത്ത് ഗൈഡൻസ് സെൻ്ററായി പേരാവൂർYMCA യുടെ അംഗീകാരത്തോടുകൂടി പേരാവൂർകാർമൽ കോപ്ലക്സിൽ പ്രവർത്തിക്കുന്ന മൈൻഡ് സെറ്റ് കൗൺസലിങ് സെന്ററിന് കേരളത്തിൽ നിന്ന് ആദ്യമായി അംഗീകാരം ലഭിച്ചു.
വിവിധ മേഖലകളിൽ യുവജനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, കുട്ടികൾക്കും യുവജനങ്ങൾക്കും കുടുംബങ്ങൾക്കുമുള്ള സൈക്കോളജിക്കൽ കൗൺസലിങ് ഓൺലൈനായും നേരിട്ടും നൽകൽ, അവിവാഹിതർക്കുള്ള വിവാഹപൂർവ കൗൺസലിങ്,വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കുമുള്ള കരിയർ ഗൈഡൻസ്, പുതിയ കോഴ്സുകൾ തിരഞ്ഞെടുക്കുവാൻ സഹായിക്കുന്ന സൈക്കോമെട്രിക് കരിയർ അസസ്മെൻ്റ് ടെസ്റ്റ് എന്നീ സേവനങ്ങൾ നൽകുന്നു.
ഇതുമായി ബന്ധപ്പെട്ട് വൈ. എം. സി.എ നാഷണൽ കൗൺസലിൻ്റെ അംഗീകാരപത്രം YMCA ഏഷ്യ -പസഫിക് അലയൻസ്YMCAs ഓഫ് ഇന്ത്യ കമ്മിറ്റി മെമ്പറും വൈ. എം. സി.എ നോർത്ത് സോൺ കോ- ഓഡിനേറ്ററുമായ ഡോ. കെ.എം തോമസ് മൈൻഡ് സെറ്റ് കൗൺസലിങ് സെൻറർ മാനേജിങ് സയറക്ടറും YMCA ഇരിട്ടി സബ് റീജിയൻ ചെയർമാനുമായ ജോണി തോമസ് വടക്കേക്കരക്ക് കൈമാറി.
പേരാവൂർ വൈ. എം. സി.എ ഹാളിൽ വച്ചു നടന്ന ചടങ്ങ് പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ, ടോം അഗസ്റ്റിൻ, അബ്രാഹം കെ.സി, തോമസ് പി.ജെ, ഒ. മാത്യു, പ്രദീഷ് ജോസ്, സണ്ണി ചേറ്റൂർ എന്നിവർ പ്രസംഗിച്ചു
peravoor