---
title: "പിണറായിയെ ജയിലിലടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പ്; പ്രധാനമന്ത്രി"
english_title: "Prime-minister "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199402/prime-minister"
published_at: "2024-04-17T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661fd89665f46_n6010463201713362662707219f642580aef72161d0293f40daed18e20f47edf737907959c21271ffceb2d6.jpg"
keywords: []
---

# പിണറായിയെ ജയിലിലടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പ്; പ്രധാനമന്ത്രി

> **Lead Summary:** **അഗർത്തല: **കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇരട്ടത്താപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ കേന്ദ്ര ഏജൻസികള്‍ക്കെതിരെ കുറ്റം പറയുന്ന രാഹുല്‍, കേരള മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികള്‍ ജയിലിലടയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് മോദി പരിഹസിച്ചു. പുറത്ത് അത്തരക്കാരെ കൊട്ടാരത്തിലേക്ക് അയക്കുമെന്നാണ് ഇവർ പറയുന്നത്. ഇതേ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും കേന്ദ്ര ഏജൻസികള്‍ എന്തെങ്കിലും നടപടി തുടങ്ങിയാല്‍ മോദി തെറ്റ് ചെയ്തെന്ന് പറയുമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

## Article Content

**അഗർത്തല: **കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇരട്ടത്താപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ കേന്ദ്ര ഏജൻസികള്‍ക്കെതിരെ കുറ്റം പറയുന്ന രാഹുല്‍, കേരള മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികള്‍ ജയിലിലടയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് മോദി പരിഹസിച്ചു. പുറത്ത് അത്തരക്കാരെ കൊട്ടാരത്തിലേക്ക് അയക്കുമെന്നാണ് ഇവർ പറയുന്നത്. ഇതേ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും കേന്ദ്ര ഏജൻസികള്‍ എന്തെങ്കിലും നടപടി തുടങ്ങിയാല്‍ മോദി തെറ്റ് ചെയ്തെന്ന് പറയുമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

അഴിമതിക്കാരെ രക്ഷിക്കാനാണ് കോണ്‍ഗ്രസ് ഇത് പറയുന്നത്. അഴിമതിക്കാരെ ആരെയും വെറുതെവിടില്ല. കോണ്‍ഗ്രസിനോ കമ്മ്യൂണിസ്റ്റുകാർക്കോ വോട്ട് നല്‍കിയാല്‍ കേന്ദ്രത്തില്‍ മികച്ച സർക്കാരുണ്ടാകില്ലെന്നും മോദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199402/prime-minister)