കൽപ്പറ്റ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി സൗദി ജയിലിൽ അകപ്പെട്ട മലയാളിയായ അബ്ദുൽ റഹീമിന്റെ മോചനത്തിന് സൗദി കോടതി വിധിച്ച 34 കോടി രൂപസമാഹരിക്കുന്നതിനായി നേതൃത്വം കൊടുത്ത ബോച്ചേയെ വയനാടൻ ജനത ആദരിക്കുന്നു. നാളെ ശേഷം മൂന്നുമണിക്ക് ലക്കിടിയിൽനിന്ന് സ്വീകരണയാത്ര ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കുടുംബത്തിന്റെ പേരിൽ അക്കൗണ്ട് രൂപീകരിച്ച് പണം ധനസമാഹരണം ആരംഭിച്ചെങ്കിലും നാലു കോടി രൂപ മാത്രം ലഭിച്ച ഇഴഞ്ഞു നീങ്ങി ഇടത്തുനിന്ന് കേരളത്തിന്റെ മനസാക്ഷിയെ മുഴുവൻ അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിപ്പിച്ചത് പണം സമാഹരിക്കാൻ വേണ്ടി ഇറങ്ങിത്തിരിച്ച് ബോച്ചേ നടത്തിയ 'യാചന യാത്ര'യായിരുന്നു.
നിരപരാധിയായ ഒരു മനുഷ്യൻറെ ജീവൻ രക്ഷിക്കാൻ കടുത്ത ചൂടിനെയും അവഗണിച്ചുകൊണ്ട് ബോച്ചേ നടത്തിയ ഇടപെടലൂടെ മുഴുവൻ മലയാളികളുടെ മനസ്സിലേക്ക് ഒരു മെസ്സേജ് എത്തിക്കുവാനും മനസാക്ഷിയെ ഉണർത്തുവാനും സാധിച്ചു. ഏപ്രിൽ 18ന് വയനാട്ടിൽ എത്തുന്ന ബോച്ചേയെ ആദരിക്കാനാണ് കൽപ്പറ്റ ജനകീയ സമിതി തീരുമാനമെന്ന് ഭാരവാഹികൾ അറിയിച്ചു.
സമൂഹത്തിൻറെ നാനാ തുറകളിൽ പെട്ടവർ സ്വീകരണ പരിപാടികളിൽ പങ്കെടുക്കും. സ്വീകരണ പരിപാടിക്ക് നേതൃത്വം കൊടുക്കുന്നതിനുവേണ്ടി വിവിധ രാഷ്ട്രീയ പാർട്ടി ഭാരവാഹികളായ പി.പി ആലി, വി ഹാരിസ്, സി എസ് സ്റ്റാൻലി,സലീം മേമന,ടിഎം സുബീഷ്, സി എം ശിവരാമൻ എന്നിവർ രക്ഷാധികാരികളും കൽപ്പറ്റ നഗരസഭ ചെയർമാൻ അഡ്വ.ടിജെ ഐസക് ചെയർമാനുമായി സംഘാടകസമിതി രൂപീകരിച്ചു.
ജനറൽ കൺവീനർ പി.കെ അനിൽകുമാർ ട്രഷറർ വിവിൻ പോൾ, റഷീദ് നീലാംബരി, സാലിം ചുളുക്ക,റിസാനത്ത് സലീം എന്നിവർ വൈസ് ചെയർമാൻമാരും സലാം മുണ്ടേരി,നഈം കമ്പളക്കാട്,അശോകൻ ചൂരൽമല എന്നിവർ ജോയിൻ കൺവീനർമാരുമായാണ് കമ്മറ്റി രൂപീകരിച്ചത്.
Boby