---
title: "#thiruvananthapuram l യുഎഇ മഴ; പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാർക്ക് സഹായമുറപ്പാക്കാൻ സംവിധാനം ഏർപ്പെടുത്തണം: മുഖ്യമന്ത്രി"
english_title: "Thiruvananthapuram uae rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199595/thiruvananthapuram-uae-rain"
published_at: "2024-04-18T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6620f75114aed_Screenshot_2024-04-18-16-04-23-875_com.android.chrome.jpg"
keywords: []
---

# #thiruvananthapuram l യുഎഇ മഴ; പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാർക്ക് സഹായമുറപ്പാക്കാൻ സംവിധാനം ഏർപ്പെടുത്തണം: മുഖ്യമന്ത്രി

> **Lead Summary:**  തിരുവനന്തപുരം: യുഎഇയിലെ കനത്ത മഴയിൽ പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാർക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ ഉറപ്പാക്കാൻ വിദേശ കാര്യ വകുപ്പ് സംവിധാനം ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

## Article Content

 തിരുവനന്തപുരം: യുഎഇയിലെ കനത്ത മഴയിൽ പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാർക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ ഉറപ്പാക്കാൻ വിദേശ കാര്യ വകുപ്പ് സംവിധാനം ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

രക്ഷാ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന പ്രവാസി മലയാളി സഹോദരങ്ങളെ അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പെട്ടെന്ന് തന്നെ രാജ്യത്തിന് സാധാരണ അവസ്ഥയിലേക്ക് തിരിച്ചു വരാൻ കഴിയും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199595/thiruvananthapuram-uae-rain)