---
title: "#kannur l സുപ്രഭാതം പരസ്യം; സമസ്ത നിലപാടായി കാണേണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200025/kannur"
published_at: "2024-04-20T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6623b0bc3a261_IMG-20240420-WA0086.jpg"
keywords: []
---

# #kannur l സുപ്രഭാതം പരസ്യം; സമസ്ത നിലപാടായി കാണേണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി

> **Lead Summary:** **കണ്ണൂർ**: സുപ്രഭാതം പരസ്യം സമസ്ത നിലപാടായി കാണേണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി കണ്ണൂരിൽ പറഞ്ഞു. പത്രത്തിലെ എൽഡിഎഫ് പരസ്യം സംഘടനയുടെ നിലപാടായി വ്യാഖ്യാനിക്കേണ്ടതില്ല.

## Article Content

**കണ്ണൂർ**: സുപ്രഭാതം പരസ്യം സമസ്ത നിലപാടായി കാണേണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി കണ്ണൂരിൽ പറഞ്ഞു. പത്രത്തിലെ എൽഡിഎഫ് പരസ്യം സംഘടനയുടെ നിലപാടായി വ്യാഖ്യാനിക്കേണ്ടതില്ല.

ഇടതില്ലെങ്കിൽ ഇന്ത്യയില്ലെന്ന എൽഡിഎഫ് പരസ്യവാചകം തമാശ. പശ്ചിമഘട്ടത്തിന് അപ്പുറത്ത് ഇടതുണ്ടോ ? രാഹുൽ ഗാന്ധിയുടെ പ്രചരണത്തിൽ പതാക വേണ്ട എന്നത് കൂട്ടായ തീരുമാനമാണ്. പേടിയുള്ളത് കൊണ്ടാണ് മോദി രാഹുലിനെതിരെ സംസാരിക്കുന്നത്. കോൺഗ്രസിന്റെ കൊടി ഉപയോഗിച്ചല്ലേ കേരളത്തിന് പുറത്ത് സിപിഐഎം പ്രചാരണം നടത്തുന്നത് എന്നും കുഞ്ഞാലികുട്ടി ചൂണ്ടികാട്ടി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200025/kannur)