ആലപ്പുഴ: അപസ്മാര രോഗത്തിന് ചികിത്സയിലിരുന്ന വീട്ടമ്മ വെള്ളത്തില്‍ വീണു മരിച്ചു. തകഴി പഞ്ചായത്ത് 9-ാം വാര്‍ഡ് ചെക്കിടിക്കാട് ഇടവല്യകളം സുധാമണിയാണ് (49) മരിച്ചത്. ശനിയാഴ്ച രാവിലെ മുതല്‍ ഇവരെ കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഇവരെ ചെക്കിടിക്കാട് 900 പാടശേഖര മോട്ടര്‍ തറയ്ക്ക് സമീപത്തുള്ള തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുധാമണിയുടെ ഭര്‍ത്താവ് രാജു രാവിലെ ജോലിക്കു പോയിരുന്നു. മകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന് മുന്‍വശത്തെ ഇടത്തോട്ടില്‍നിന്ന് വെള്ളം ശേഖരിക്കുന്നതിനിടെ അപസ്മാര ബാധയില്‍ വെള്ളത്തില്‍ വീണുപോയതാകാമെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇതിന് മുമ്ബും ഈ രീതിയില്‍ സുധാമണി തോട്ടില്‍ വീണിട്ടുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. അഖില, അനഘ, അര്‍ജുന്‍ എന്നിവരാണ് മക്കള്‍.
Dead