രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തില്ല, ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കോൺഗ്രസ്‌ നേതൃത്വം

രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തില്ല, ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കോൺഗ്രസ്‌ നേതൃത്വം
Apr 21, 2024 10:33 PM | By shivesh

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തില്ല. ആരോഗ്യകാരണങ്ങളാലാണ് രാഹുലിന്റെ പരിപാടികള്‍ മാറ്റിവെക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണമുള്‍പ്പെടെ അദ്ദേഹത്തിന് നിരവധി പരിപാടികള്‍ ഉണ്ടായിരുന്നു.

ഇന്ന് ഝാര്‍ഖണ്ഡില്‍ നടന്ന ഇന്ത്യാ മുന്നണിയുടെ റാലിയിലും മധ്യപ്രദേശിലെ കോണ്‍ഗ്രസ് റാലിയിലും രാഹുല്‍ ഗാന്ധി പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.

പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി റാഞ്ചിയിലെ ഇന്ത്യാ മുന്നണിയുടെ റാലിയില്‍ പങ്കെടുക്കാത്തതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച ഇന്ത്യാ ബ്ലോക്കിന്റെ 'ഉല്‍ഗുലാന്‍ റാലി' നടക്കുന്ന സത്നയിലും റാഞ്ചിയിലും പ്രചാരണം നടത്താനിരുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പെട്ടെന്ന് അസുഖം ബാധിച്ചതിനാല്‍ ഇപ്പോള്‍ ന്യൂഡല്‍ഹിയില്‍ നിന്ന് പുറത്തുപോകാന്‍ കഴിയുന്നില്ലെന്ന് ജയറാം രമേശ് എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു.

Rahul-gandhi

Next TV

Related Stories
ബോച്ചെ ടീയുടെ ലക്കിഡ്രോ നിയമപരം: പരാതികള്‍ അടിസ്ഥാനരഹിതമെന്നും ബോബി ചെമ്മണ്ണൂര്‍

May 19, 2024 12:41 PM

ബോച്ചെ ടീയുടെ ലക്കിഡ്രോ നിയമപരം: പരാതികള്‍ അടിസ്ഥാനരഹിതമെന്നും ബോബി ചെമ്മണ്ണൂര്‍

ബോച്ചെ ടീയുടെ ലക്കിഡ്രോ നിയമപരം: പരാതികള്‍ അടിസ്ഥാനരഹിതമെന്നും ബോബി ചെമ്മണ്ണൂര്‍...

Read More >>
വാഹന മോഷണ സംഘത്തിലെ ഒന്നാം പ്രതി പിടിയിൽ

May 19, 2024 12:38 PM

വാഹന മോഷണ സംഘത്തിലെ ഒന്നാം പ്രതി പിടിയിൽ

വാഹന മോഷണ സംഘത്തിലെ ഒന്നാം പ്രതി പിടിയിൽ...

Read More >>
കേരളത്തിൽ മെയ് 31 മുതൽ കാലവർഷം കനക്കും

May 19, 2024 11:52 AM

കേരളത്തിൽ മെയ് 31 മുതൽ കാലവർഷം കനക്കും

കേരളത്തിൽ 31ന് കാലവർഷം കനക്കും...

Read More >>
കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്: പരാതിയുമായി കോതിപ്പാലം സ്വദേശി

May 19, 2024 11:04 AM

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്: പരാതിയുമായി കോതിപ്പാലം സ്വദേശി

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്: പരാതിയുമായി കോതിപ്പാലം...

Read More >>
പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

May 19, 2024 10:10 AM

പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

പ്രതിഷേധ സംഗമം...

Read More >>
സീറ്റ് ഒഴിവ്

May 19, 2024 09:07 AM

സീറ്റ് ഒഴിവ്

സീറ്റ് ഒഴിവ്...

Read More >>
News Roundup


GCC News