തൃക്കരിപ്പൂര്‍: കാസര്‍ഗോഡ് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി എം.എല്‍.അശ്വിനിയുടെ പ്രചാരണ പര്യടനം പടന്നകടപ്പുറത്ത് സിപിഎം തടസപ്പെടുത്തിയതായി പരാതി. ഇതു സംബന്ധിച്ച് സ്ഥാനാര്‍ഥി അശ്വിനിയും ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്‍റ് ടി.വി.ഷിബിനും ചന്തേര പോലീസില്‍ പരാതി നല്‍കി. സ്ഥാനാര്‍ഥി പ്രസംഗിക്കുന്നതിനിടെ സ്ത്രീത്വത്തെ അപമാനിക്കും വിധം അസഭ്യം പറയുകയും പ്രചാരണ പരിപാടി തടയുകയും ചെയ്തുവെന്നാണ് പരാതി.
പി.പി.രതീഷ്, പി.പി.അരുണ്‍ എന്നീ സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് പരാതിയില്‍ പറയുന്നു. പ്രചാരണം തടസപ്പെടുത്തിയത് സിപിഎമ്മിന്‍റെ പരാജയഭീതി മൂലമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു.
Nda