---
title: "കനത്ത കാറ്റിൽ കൃഷി നശിച്ചു"
english_title: "Ambayathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200487/ambayathod"
published_at: "2024-04-23T05:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6626fd12bfcfb_Screenshot_20240423-054040_WhatsAppBusiness.jpg"
keywords: []
---

# കനത്ത കാറ്റിൽ കൃഷി നശിച്ചു

> **Lead Summary:**  **അമ്പായത്തോട്**: ശക്തമായ കാറ്റിൽ വ്യാപക കൃഷി നാശം. ശനിയാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലാണ് പാൽചുരം പുതിയങ്ങാടി മേഖലയിൽ കൃഷി നാശം ഉണ്ടായത്.

## Article Content

 **അമ്പായത്തോട്**: ശക്തമായ കാറ്റിൽ വ്യാപക കൃഷി നാശം. ശനിയാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലാണ് പാൽചുരം പുതിയങ്ങാടി മേഖലയിൽ കൃഷി നാശം ഉണ്ടായത്.

600ൽപരം വാഴകളാണ് നശിച്ചത്. കുലച്ച നേന്ത്രവാഴകളാണ് നശിച്ചതിൽ ഏറെയും. ആമക്കാട്ട് അജീഷിൻ്റെ 500 ഓളം നേന്ത്രവാഴകളും ആമക്കാട്ട് അജി, പള്ളിക്കൽ ബിനീഷ് എന്നിവരുടെ 100 ൽ അധികം നേന്ത്രവാഴകൾ വീതവുമാണ് നശിച്ചത്.

കുലച്ച വാഴകൾ നശിച്ചതതോടെ വലിയ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്. ശനിയാഴ്ച വൈകിട്ട് ശക്തമായ കാറ്റും മഴയുമാണ് മലയോര മേഖലയിൽ ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200487/ambayathod)