#kannur l ജില്ലാ തല വിഎഫ്സിയിൽ ആദ്യദിനം 512 പേർ പോസ്റ്റൽ വോട്ട് ചെയ്തു

#kannur l ജില്ലാ തല വിഎഫ്സിയിൽ ആദ്യദിനം 512 പേർ പോസ്റ്റൽ വോട്ട് ചെയ്തു
Apr 23, 2024 02:32 PM | By veena vg

 കണ്ണൂർ:കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജില്‍ തിങ്കളാഴ്ച പ്രവര്‍ത്തനം ആരംഭിച്ച ജില്ലാ തല വോട്ടർ ഫെസിലിറ്റേഷൻ സെൻ്ററിൽ ആദ്യദിനം പോസ്റ്റൽ വോട്ട് ചെയ്യതത് 512 തിരഞ്ഞെടുപ്പ് ജോലിയിലുള്ള ജീവനക്കാർ. 3336 ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനുള്ള ബാലറ്റാണ് ജില്ല തല വി എഫ് സിയിൽ ലഭ്യമായിരുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശപ്രകാരം ജില്ലയില്‍ തിരഞ്ഞെടുപ്പ് ജോലിയിലുള്ള ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനാണ് ജില്ലാ തല വിഎഫ്സി ആരംഭിച്ചത്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ അര്‍ഹതപ്പെട്ടവര്‍ക്ക് തിരിച്ചറിയല്‍ രേഖയുമായി എത്തി വോട്ട് രേഖപ്പെടുത്താം. കേന്ദ്രത്തില്‍ ഏഴ് കൗണ്ടറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

ഏപ്രിൽ 24 വരെ ജില്ലാ തല വി എഫ് സി പ്രവർത്തിക്കും. വി എഫ് സിയില്‍ ആര്‍ക്കൊക്കെ വോട്ടു ചെയ്യാം തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫര്‍മാര്‍, ഡ്രൈവര്‍മാര്‍, ഫ്ളൈയിങ് സ്‌ക്വാഡുകള്‍, വരണാധികാരിയുടെയും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരുടെയും നോഡല്‍ ഓഫീസര്‍മാരുടെയും ഓഫീസുകളില്‍ നിയോഗിക്കപ്പെട്ടവര്‍ തുടങ്ങിയവരില്‍ ഫോറം 12 മുഖേന പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കാണ് ഈ അവസരം.

തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള പ്രിസൈഡിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് പരിശീലന കേന്ദ്രത്തില്‍ സജ്ജീകരിച്ച വി എഫ് സിയില്‍ വോട്ട് ചെയ്യാന്‍ സാധിക്കാതെ വന്നിട്ടുണ്ടെങ്കില്‍ അവര്‍ക്ക് കൂടി ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററില്‍ എത്തി വോട്ട് ചെയ്യാന്‍ സൗകര്യമുണ്ട്.

പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇതിനകം പൂര്‍ത്തീകരിക്കപ്പെട്ടവര്‍ക്കു മാത്രമേ വിഎഫ്സിയില്‍ വോട്ടു ചെയ്യാന്‍ സാധിക്കൂ. (ഫോറം.12 ല്‍ സമര്‍പ്പിച്ച അപേക്ഷകള്‍ വരണാധികാരി പരിശോധിച്ച് അംഗീകരിച്ച് മാര്‍ക്ഡ് കോപ്പിയില്‍ പി ബി മാര്‍ക്ക് ചെയ്ത്, ബാലറ്റ് പേപ്പര്‍ അനുവദിക്കപ്പെട്ടവര്‍ മാത്രം) നിലവില്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചവര്‍ക്ക് എസ്എംഎസ് വഴി വിവരം അറിയിക്കുന്നതും കൂടാതെ https://kannur.nic.in/en/vfc/ എന്ന വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതുമാണ്.

പോസ്റ്റല്‍ ബാലറ്റ് ലഭ്യമാകുന്ന മുറക്ക് എല്ലാ ദിവസവും രാവിലെ 11 മണിക്കും, വൈകിട്ട് 7 മണിക്കും പ്രസ്തുത വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതുമാണ്. ജില്ലാതല വിഎഫ്‌സിയില്‍ സംശയനിവാരണ കേന്ദ്രം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ജില്ലാതല വിഎഫ്‌സിയില്‍ സംശയ നിവാരണത്തിനുള്ള പ്രത്യേക കേന്ദ്രം എന്നിവ തിങ്കളാഴ്ച പ്രവര്‍ത്തനം ആരംഭിച്ചു.

പോസ്റ്റല്‍ വോട്ട് ചെയ്യുവാനെത്തുന്ന എല്ലാ ജീവനക്കാര്‍ക്കും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍, നിയമങ്ങള്‍ എന്നിവ സംബന്ധിച്ച സംശയങ്ങള്‍ ദൂരികരിക്കുന്നതിന് മാസ്റ്റര്‍ ട്രെയിനര്‍മാരെ ഈ കേന്ദ്രത്തില്‍ നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ ലഘു വീഡിയോകളും ഈ കേന്ദ്രത്തില്‍ പ്രദര്‍ശിപ്പിക്കും.

Kannur

Next TV

Related Stories
ഉഷ്ണ തരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

May 3, 2024 08:19 PM

ഉഷ്ണ തരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

ഉഷ്ണ തരംഗം: റേഷന്‍ കട സമയത്തില്‍...

Read More >>
വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി കെഎസ്ഇബി

May 3, 2024 08:07 PM

വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി കെഎസ്ഇബി

വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി...

Read More >>
കൽപ്പറ്റ വെള്ളാരം കുന്നിൽ വാഹനാപകടം

May 3, 2024 07:38 PM

കൽപ്പറ്റ വെള്ളാരം കുന്നിൽ വാഹനാപകടം

കൽപ്പറ്റ വെള്ളാരം കുന്നിൽ...

Read More >>
നവജാത ശിശുവിന്‍റെ കൊലപാതകം:മരണ കാരണം തലയോട്ടിക്കേറ്റ പരിക്ക്; പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്

May 3, 2024 07:01 PM

നവജാത ശിശുവിന്‍റെ കൊലപാതകം:മരണ കാരണം തലയോട്ടിക്കേറ്റ പരിക്ക്; പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്

നവജാത ശിശുവിന്‍റെ കൊലപാതകം:മരണ കാരണം തലയോട്ടിക്കേറ്റ പരിക്ക്; പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട്...

Read More >>
നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവം: കുഞ്ഞിന്‍റെ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി

May 3, 2024 06:47 PM

നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവം: കുഞ്ഞിന്‍റെ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി

നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവം: കുഞ്ഞിന്‍റെ അമ്മയ്ക്കെതിരെ കൊലക്കുറ്റം...

Read More >>
#kozhikode l രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു: കെ സുരേന്ദ്രൻ

May 3, 2024 05:28 PM

#kozhikode l രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു: കെ സുരേന്ദ്രൻ

രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു: കെ...

Read More >>
Top Stories