കണ്ണൂർ : ജില്ലയിലെ കര്‍ഷകരുടെ കൃഷിയിടങ്ങളിലെ മണ്ണിന്റെ ഫലഭൂയിഷ്ഠത മനസ്സിലാക്കുന്നതിനും നിലവിലുള്ള വിളകളുടെയും പുതുതായി കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിളകളുടെയും വളപ്രയോഗം കാര്യക്ഷമമാക്കുന്നതിനുമായി മണ്ണ് പരിശോധിക്കാം.
കര്‍ഷകര്‍, കര്‍ഷക സംഘടനകള്‍, സമിതികള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവക്ക് നേരിട്ടോ കൃഷി ഭവന്‍ മുഖേനയോ മണ്ണു സാമ്പിളുകള്‍ തളിപ്പറമ്പ് കരിമ്പത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ മണ്ണു പരിശോധനാ ലാബില്‍ നല്‍കാം. കൃഷി വകുപ്പിന്റെ വിവിധ പദ്ധതിയില്‍പെടുന്ന സാമ്പിളുകള്‍ സൗജന്യമായും മറ്റുള്ളവ സൗജന്യ നിരക്കിലും പരിശോധിച്ച് മണ്ണു പരിപോഷണ കാര്‍ഡ് ലഭ്യമാക്കും. ഫോണ്‍: 9495756717, 9383472038.
Kannur