കേളകം: സാമൂഹ്യ പ്രവർത്തന രംഗത്ത് മാതൃകയായ പേരാവുർ ഫോറം വാട്സാപ്പ്കുട്ടായ്മയും,തലശ്ശേരി ജനറൽ ആശുപത്രിയും, സംയുക്തമായി നടത്തുന്ന രക്തദാന ക്യാമ്പ് ജനുവരി 12 ന് രാവിലെ 9.00 മണിക്ക് മണത്തണ സാംസ്ക്കാരിക നിലയത്തിൽ നടക്കുമെന്ന് സംഘാടകരായ ബേബി കുര്വൻ,സന്തോഷ് പാമ്പാറ, സിജോ പേരാവൂർ, സുകേഷ് മണത്തണ, കെ.സി.മണത്തണ എന്നിവർ കേളകത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രക്തദാന ക്യാമ്പ് രാവിലെ 9.00 മണിക്ക് മണത്തണ സാംസ്ക്കാരിക നിലയത്തിൽ പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. പി. വേണുഗോപാൽ ഉൽഘാടനം നടത്തും. സന്തോഷ് പാമ്പാറ അദ്യക്ഷത വഹിക്കും. പേരാവൂർ താലൂക് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ മുഖ്യ അതിഥിഥിയാകും. ഡോ. ജനസ്,(മെഡിക്കൽ ഓഫീസർ, ബ്ലഡ് ബാങ്ക്, തലശ്ശേരി,ബേബി കുര്വൻ, യു. വി. അനിൽ കുമാർ,ബേബി സോജ,ശരത്ത് കെ.വി,ഡാനിയൽ ഫ്രാൻസിസ്, പ്രദീപ് പുത്തലത്ത്,സിജോ പേരാവൂർ,പ്രശാന്ത് മണത്തണ,സുകേഷ് എം എന്നിവർ സംസാരിക്കുമെന്നും സംഘാടകർ അറിയിച്ചു. 9947560513.9447456773, 9495560962 എന്നീ നമ്പറുകളിൽ രക്തദാനം ചെയ്യാൻ ബന്ധപ്പെടണം
Blood Donation Camp on January 12th