തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ കണക്ക് പുറത്തുവിട്ടു: കൂടുതൽ പോളിങ് വടകരയിൽ; സംസ്ഥാനത്ത് ആകെ 71.27 % പോളിങ്

തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ കണക്ക് പുറത്തുവിട്ടു: കൂടുതൽ പോളിങ് വടകരയിൽ; സംസ്ഥാനത്ത് ആകെ 71.27 % പോളിങ്
Apr 29, 2024 06:27 PM | By sukanya

 തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടര്‍മാരില്‍ 1,97,77,478 പേരാണ് ഏപ്രില്‍ 26 ന് പോളിങ് ബൂത്തുകളിലെത്തി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വഴി വോട്ട് രേഖപ്പെടുത്തിയത്.

ഇവരില്‍ 94,75,090 പേര്‍ പുരുഷ വോട്ടര്‍മാരും 1,03,02,238 പേര്‍ സ്ത്രീ വോട്ടര്‍മാരും 150 പേര്‍ ഭിന്നലിംഗ വോട്ടര്‍മാരുമാണ്. ആബ്‌സന്റീ വോട്ടര്‍ വിഭാഗത്തില്‍ 1,80,865 വോട്ടും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തില്‍ 41,904 പോസ്റ്റല്‍ വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം. 1,11,4950 വോട്ടര്‍മാര്‍ വടകരയില്‍ വോട്ട് രേഖപ്പെടുത്തി. പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിങ് നടന്നത്. 63.37 ശതമാനം. 14,29,700 വോട്ടര്‍മാരില്‍ 9,06,051 വോട്ടര്‍മാര്‍ മാത്രമാണ് പത്തനംതിട്ടയില്‍ വോട്ട് രേഖപ്പെടുത്തിയത്. 85 വയസ്സിന് മുകളില്‍ പ്രായമായവര്‍, ഭിന്നശേഷി വോട്ടര്‍മാര്‍, കോവിഡ് ബാധിതര്‍, അവശ്യസേവന വിഭാഗങ്ങളിലെ ജോലിക്കാര്‍ എന്നിവരാണ് ആബ്‌സന്റീ വോട്ടര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയവരും അവശ്യസേവനവിഭാഗങ്ങള്‍ക്കായി ഒരുക്കിയ വോട്ടര്‍ ഫെസിലിറ്റഷേന്‍ കേന്ദ്രങ്ങളിലെത്തി(വിഎഫ്‌സി) വോട്ട് രേഖപ്പെടുത്തിയവരും ഇതില്‍ ഉള്‍പ്പെടും. ആബ്‌സന്റീ വോട്ടര്‍മാരുടെ മണ്ഡലം തിരിച്ചുള്ള കണക്ക് ഇങ്ങിനെ:തിരുവനന്തപുരം-8006 ആറ്റിങ്ങല്‍-11883 കൊല്ലം-8599 ആലപ്പുഴ-11842 മാവേലിക്കര-12049 പത്തനംതിട്ട-12138 കോട്ടയം-11965 ഇടുക്കി-7728 എറണാകുളം-5531 ചാലക്കുടി-4339 തൃശൂര്‍-9133 മലപ്പുറം-6013 പൊന്നാനി-5330 പാലക്കാട്-7630 ആലത്തൂര്‍-8936 കോഴിക്കോട്-9524 വടകര-10059 വയനാട്-8100 കണ്ണൂര്‍-12521 കാസര്‍കോട്-9539 പോസ്റ്റല്‍ ബാലറ്റില്‍ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ എണ്ണം 41,904 ആണ്. വിഎഫ്‌സികളില്‍ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണമാണിത്. *മണ്ഡലാടിസ്ഥാനത്തിലുളള തപാല്‍ വോട്ടുകളുടെ എണ്ണം ഇങ്ങിനെ:* തിരുവനന്തപുരം-3449 ആറ്റിങ്ങല്‍-2227 കൊല്ലം-3468 ആലപ്പുഴ-3162 മാവേലിക്കര-3525 പത്തനംതിട്ട-1918 കോട്ടയം-2413 ഇടുക്കി-1107 എറണാകുളം-1185 ചാലക്കുടി-1428 തൃശൂര്‍-1931 മലപ്പുറം-1007 പൊന്നാനി-1117 പാലക്കാട്-1668 ആലത്തൂര്‍-1843 കോഴിക്കോട്-2341 വടകര-2800 വയനാട്-1477 കണ്ണൂര്‍-2384 കാസര്‍കോട്-1454 സൈനികര്‍ക്കുള്ള സര്‍വീസ് വോട്ടിന് 57,849 സൈനികരാണ് ഇക്കുറി അപേക്ഷിച്ചിട്ടുള്ളത്. ഇതില്‍ 8277 വോട്ടര്‍മാരാണ് ഏപ്രില്‍ 27 വരെ വോട്ട് രേഖപ്പെടുത്തി അയച്ചിട്ടുള്ളത്. വോട്ടെണ്ണല്‍ തുടങ്ങുന്നത് വരെ സര്‍വീസ് വോട്ട് സ്വീകരിക്കുമെന്നും മുഖ്യതിരഞ്ഞടുപ്പ് ഓഫീസര്‍ അറിയിച്ചു. 


Election

Next TV

Related Stories
റേഷൻ കടകൾ നാളെ മുതൽ സാധാരണ പ്രവർത്തന സമയം

May 16, 2024 10:13 PM

റേഷൻ കടകൾ നാളെ മുതൽ സാധാരണ പ്രവർത്തന സമയം

റേഷൻ കടകൾ നാളെ മുതൽ സാധാരണ പ്രവർത്തന...

Read More >>
ശനിയാഴ്ച മുതൽ മഴ കനക്കും; 20ന് 14 ജില്ലകളിലും മുന്നറിയിപ്പ്

May 16, 2024 05:25 PM

ശനിയാഴ്ച മുതൽ മഴ കനക്കും; 20ന് 14 ജില്ലകളിലും മുന്നറിയിപ്പ്

ശനിയാഴ്ച മുതൽ മഴ കനക്കും; 20ന് 14 ജില്ലകളിലും...

Read More >>
കണ്ണൂരിൽ ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല്; കെപിസിസി അംഗമടക്കം 6 പേർക്കെതിരെ കേസ്

May 16, 2024 02:30 PM

കണ്ണൂരിൽ ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല്; കെപിസിസി അംഗമടക്കം 6 പേർക്കെതിരെ കേസ്

കണ്ണൂരിൽ ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല്; കെപിസിസി അംഗമടക്കം 6 പേർക്കെതിരെ...

Read More >>
ഗുരുവായൂരിൽ  കെഎസ്ആര്‍ടിസി ബസ്സും മിനി ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 17 പേര്‍ക്ക് പരിക്ക്

May 16, 2024 02:17 PM

ഗുരുവായൂരിൽ കെഎസ്ആര്‍ടിസി ബസ്സും മിനി ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 17 പേര്‍ക്ക് പരിക്ക്

ഗുരുവായൂരിൽ കെഎസ്ആര്‍ടിസി ബസ്സും മിനി ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 17 പേര്‍ക്ക് പരിക്ക്...

Read More >>
വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായി കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നടന്നു

May 16, 2024 02:00 PM

വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായി കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നടന്നു

വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായി കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത്...

Read More >>
കണ്ണൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

May 16, 2024 12:49 PM

കണ്ണൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കണ്ണൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ്...

Read More >>
Top Stories