കേരളത്തിൽ മെയ് 31 മുതൽ കാലവർഷം കനക്കും

കേരളത്തിൽ മെയ് 31 മുതൽ കാലവർഷം കനക്കും
May 19, 2024 11:52 AM | By sukanya

 തിരുവനന്തപുരം:കാലവർഷം അടുത്ത 36 മണിക്കൂറിനുള്ളിൽ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യത. തുടർന്ന് മെയ് 31 ഓടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. തെക്കൻ ഛത്തീസ്ഗഢിൽ നിന്ന് തെക്കൻ കർണാടക വരെ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടിരിക്കുന്നു. മറ്റൊരു ന്യൂനമർദ്ദപാത്തി മറാത്തുവാഡയിൽ നിന്ന് തെക്കൻ തമിഴ്നാട് വഴി ചക്രവാത ചുഴിയിലേക്ക് നീണ്ടുനിൽക്കുന്നു.

ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 6 - 7 ദിവസം  ഇടിമിന്നലോടെയും കാറ്റോടും ( 49-50 കി മീ / മണിക്കൂർ) കൂടിയ മിതമായ, ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌ 19, 20, 21 തിയ്യതികളിൽ അതി തീവ്രമായ മഴയ്ക്കും മെയ്‌ 19 മുതൽ 22 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ, അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മെയ്‌ 22 ഓടെ സീസണിലെ ആദ്യ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ച് മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


Rain

Next TV

Related Stories
ആലപ്പുഴ അപകടം; ആല്‍ബിന് വിട നല്‍കാനൊരുങ്ങി നാട്, സംസ്കാരം ഇന്ന് ഉച്ചയോടെ നടക്കും

Dec 9, 2024 08:46 AM

ആലപ്പുഴ അപകടം; ആല്‍ബിന് വിട നല്‍കാനൊരുങ്ങി നാട്, സംസ്കാരം ഇന്ന് ഉച്ചയോടെ നടക്കും

ആലപ്പുഴ അപകടം; ആല്‍ബിന് വിട നല്‍കാനൊരുങ്ങി നാട്, സംസ്കാരം ഇന്ന് ഉച്ചയോടെ...

Read More >>
അധ്യാപക ഒഴിവ്

Dec 9, 2024 08:30 AM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
അപേക്ഷ ക്ഷണിച്ചു

Dec 9, 2024 05:57 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
വൈദ്യുതി മുടങ്ങും

Dec 9, 2024 05:53 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
പ്രിയപ്പെട്ടവരുടെ ചോര കണ്ടു പോലും ഭയന്നില്ല'; ആക്രമിക്കപ്പെട്ട കോൺഗ്രസ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സുധാകരൻ

Dec 9, 2024 05:49 AM

പ്രിയപ്പെട്ടവരുടെ ചോര കണ്ടു പോലും ഭയന്നില്ല'; ആക്രമിക്കപ്പെട്ട കോൺഗ്രസ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സുധാകരൻ

പ്രിയപ്പെട്ടവരുടെ ചോര കണ്ടു പോലും ഭയന്നില്ല'; ആക്രമിക്കപ്പെട്ട കോൺഗ്രസ് ഓഫീസ് ഉദ്ഘാടനം ചെയ്ത്...

Read More >>
ന്യൂനമര്‍ദ്ദം: വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യത

Dec 8, 2024 06:29 PM

ന്യൂനമര്‍ദ്ദം: വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യത

ന്യൂനമര്‍ദ്ദം: വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകാന്‍...

Read More >>
Top Stories










News Roundup