കൊട്ടിയൂരിലെത്തുന്ന തീർഥാടകർക്ക് സേവനത്തിനായി ഒമ്പതാം വർഷവും ഐ.ആർ.പി.സി രംഗത്ത്: ഹെൽപ്പ് ഡസ്ക്കും ,അന്നദാനവിതരണവും

കൊട്ടിയൂരിലെത്തുന്ന തീർഥാടകർക്ക് സേവനത്തിനായി ഒമ്പതാം വർഷവും ഐ.ആർ.പി.സി രംഗത്ത്: ഹെൽപ്പ് ഡസ്ക്കും ,അന്നദാനവിതരണവും
May 23, 2024 06:12 PM | By sukanya

കേളകം: കൊട്ടിയൂരിലെത്തുന്ന തീർഥാടകർക്ക് സേവനത്തിനായി ഒമ്പതാം വർഷവും ഐ.ആർ.പി.സി രംഗത്ത്.ഐ ആര്‍ പി സി പേരാവൂര്‍ സോണല്‍ കമ്മറ്റിയുടെയും, ടെമ്പിൾ കോർഡിനേഷൻ പേരാവൂർ ഏരിയ കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ കൊട്ടിയൂര്‍ വൈശാഖ മഹോത്സവ നഗരിയില്‍ ഹെൽപ്പ്ഡസ്ക് തുറക്കുന്നു.

തുടർച്ചയായി ഒമ്പതാം വർഷമാണ് കൊട്ടിയൂരിൽ തീർഥാടകർക്കായി സാന്ത്വനമെത്തിക്കുന്നത്. ഹെൽപ്പ് ഡസ്ക് ഇക്കരെ കൊട്ടിയൂരിൽ വെള്ളിയാഴ്ച്ച രാവിലെ പത്ത് മണിക്ക് ഐ.ആർ.പി.സി ഉപദേശക സമിതി ചെയർമാൻ പി.ജയരാജൻ ഉൽഘാടനം ചെയ്യുമെന്ന് കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ,സംഘാടക സമിതി കൺവീനർ ടി.വിജയൻ, ചെയർമാൻ കെ.എ. രജീഷ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.എൻ.സുനീന്ദ്രൻ തുടങ്ങിയവർ കേളകത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

26-ന് ശനിയാഴ്ച്ച മുതൽ അന്നദാനവിതരണവും ആരംഭിക്കും. ഹെൽപ്പ് ഡസ്കിൽ കണ്ണൂർ എ.കെ.ജി ആശുപത്രി, തലശ്ശേരി സഹകരണ ആശുപത്രി എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദഡോക്ടർമാരുടെ സേവനവും, മരുന്നും ലഭ്യമാകുമെന്നും ഐ.ആർ.പി.സി ഭാരവാഹികൾ അറിയിച്ചു.

ചടങ്ങിൽ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം അദ്യക്ഷത വഹിക്കും

Kottiyoor

Next TV

Related Stories
സ്റ്റുഡന്റ് കൗണ്‍സലര്‍ നിയമനം

Jun 26, 2024 05:35 AM

സ്റ്റുഡന്റ് കൗണ്‍സലര്‍ നിയമനം

സ്റ്റുഡന്റ് കൗണ്‍സലര്‍...

Read More >>
വൈദ്യുതി മുടങ്ങും

Jun 26, 2024 05:31 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ലഹരി വിരുദ്ധ ക്ലാസും പ്രതിജ്ഞയും

Jun 26, 2024 05:27 AM

ലഹരി വിരുദ്ധ ക്ലാസും പ്രതിജ്ഞയും

ലഹരി വിരുദ്ധ ക്ലാസും...

Read More >>
സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം

Jun 26, 2024 05:23 AM

സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം

സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍...

Read More >>
ലോക ലഹരി വിരുദ്ധ ദിനാചരണം ബോധവത്ക്കരണ ക്ലാസ് നടത്തി

Jun 26, 2024 05:19 AM

ലോക ലഹരി വിരുദ്ധ ദിനാചരണം ബോധവത്ക്കരണ ക്ലാസ് നടത്തി

ലോക ലഹരി വിരുദ്ധ ദിനാചരണം ബോധവത്ക്കരണ ക്ലാസ്...

Read More >>
വെള്ളമുണ്ട ഗവ. ഐ.ടി.ഐ അരയേക്കര്‍ സ്ഥലം ഏറ്റെടുക്കും:-മന്ത്രി ഒ.ആര്‍.കേളു

Jun 26, 2024 05:16 AM

വെള്ളമുണ്ട ഗവ. ഐ.ടി.ഐ അരയേക്കര്‍ സ്ഥലം ഏറ്റെടുക്കും:-മന്ത്രി ഒ.ആര്‍.കേളു

വെള്ളമുണ്ട ഗവ. ഐ.ടി.ഐ അരയേക്കര്‍ സ്ഥലം ഏറ്റെടുക്കും:-മന്ത്രി ഒ.ആര്‍.കേളു...

Read More >>