വെല്ലുവിളികള്‍ നേരിടുന്ന സമയങ്ങളിൽ മാർകിസ്റ്റ് പാർട്ടി കൊലപാതകങ്ങള്‍ നടത്താറുണ്ട്: സി കെ പത്മനാഭന്‍

വെല്ലുവിളികള്‍ നേരിടുന്ന സമയങ്ങളിൽ മാർകിസ്റ്റ് പാർട്ടി കൊലപാതകങ്ങള്‍ നടത്താറുണ്ട്: സി കെ പത്മനാഭന്‍
May 27, 2024 04:24 PM | By sukanya

 പാനൂർ: പെരിങ്ങളം മണ്ഡലത്തില്‍ ബിജെപി വളര്‍ന്നുവരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആ വളര്‍ച്ചയെ തടയിടാന്‍ വേണ്ടിയാണ് സിപിഎം വ്യക്തികളെ തിരഞ്ഞുപിടിച്ച് കൊലപാതകങ്ങള്‍ നടത്തിയതെന്ന് ബിജെപി നേതാവ് സി കെ പത്മനാഭന്‍. പാനൂര്‍ സുമംഗലി ഓഡിറ്റോറിയത്തില്‍ ബിജെപി പാനൂര്‍ മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ നടന്ന പന്ന്യന്നൂർ ചന്ദ്രൻ അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കനത്ത വെല്ലുവിളികള്‍ നേരിടുമ്പോഴൊക്കെ അവര്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്. ചെറ്റകണ്ടിയില്‍ രക്തസാക്ഷി സ്മാരകം പണിതത് അവര്‍ ഏത് വിപ്ലവ പ്രവര്‍ത്തനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ്. അവര്‍ വ്യക്തിഹത്യ നടത്താന്‍ വേണ്ടിയാണ് ബോംബുകള്‍ നിര്‍മ്മിച്ചതെന്നും സികെ പത്മനാഭന്‍ പറഞ്ഞു. യോഗത്തില്‍ ബിജെപി മണ്ഡലം പ്രസിഡണ്ട് അഡ്വ ഷിജിലാല്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍ ഹരിദാസ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം പി സത്യപ്രകാശ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എം പി സുമേഷ്, സി കെ കുഞ്ഞി കണ്ണന്‍, ജില്ലാ വൈസ് പ്രസിഡണ്ട് കെ കെ ധനഞ്ജയന്‍, മഹിളാ മോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷ എന്‍ രതി എന്നിവര്‍ സംബന്ധിച്ചു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വി.പി.ഷാജി സ്വാഗതവും വി. പ്രസീത നന്ദിയും പറഞ്ഞു. പാനൂര്‍ സുമംഗലി ഓഡിറ്റോറിയത്തില്‍ നടന്ന സ്വര്‍ഗ്ഗീയ പന്ന്യന്നൂര്‍ ചന്ദ്രന്‍ അനുസ്മരണ പൊതുയോഗം ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

CK PATMANABHAN BJP

Next TV

Related Stories
തളിപ്പറമ്പനഗരസഭ ലോക ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു

Mar 26, 2025 01:56 PM

തളിപ്പറമ്പനഗരസഭ ലോക ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു

തളിപ്പറമ്പനഗരസഭ ലോക ക്ഷയരോഗ ദിനാചരണം...

Read More >>
കരുവന്നൂർ കേസ്; കെ രാധാകൃഷ്ണന് സാവകാശം അനുവദിച്ച് ഇ ഡി

Mar 26, 2025 01:51 PM

കരുവന്നൂർ കേസ്; കെ രാധാകൃഷ്ണന് സാവകാശം അനുവദിച്ച് ഇ ഡി

കരുവന്നൂർ കേസ്; കെ രാധാകൃഷ്ണന് സാവകാശം അനുവദിച്ച് ഇ...

Read More >>
ക്വാറി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന; സംയുക്ത രാഷ്ട്രീയപാര്‍ട്ടി സമിതി സമരത്തില്‍

Mar 26, 2025 01:09 PM

ക്വാറി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന; സംയുക്ത രാഷ്ട്രീയപാര്‍ട്ടി സമിതി സമരത്തില്‍

ക്വാറി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന; സംയുക്ത രാഷ്ട്രീയപാര്‍ട്ടി സമിതി...

Read More >>
കേളകത്ത് ധർണ്ണ സമരം സംഘടിപ്പിച്ചു.

Mar 26, 2025 12:51 PM

കേളകത്ത് ധർണ്ണ സമരം സംഘടിപ്പിച്ചു.

ധർണ്ണ സമരം സംഘടിപ്പിച്ചു....

Read More >>
പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

Mar 26, 2025 11:46 AM

പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

പാനലിലേക്ക് അപേക്ഷ...

Read More >>
പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി തെളിച്ചു

Mar 26, 2025 11:17 AM

പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി തെളിച്ചു

പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി...

Read More >>