പേരാവൂർ: സ്കൂൾ മുറ്റത്തെ ഉപേക്ഷിക്കപ്പെട്ട മഴ വെള്ള സംഭരണി കളിസ്ഥലമാക്കി വായന്നൂർ ഗവ: എൽ.പി.സ്കൂൾ. സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ ഇരുപത്തി അഞ്ചായിരം രൂപ ചെലവഴിച്ചാണ് "കിൻ്റർ ഷേഡ് " എന്ന പേരിൽ പ്രീ പ്രൈമറി കുട്ടികൾക്കായി കളിസ്ഥലമൊരുക്കിയത്.
ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.എ.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം പി. സുരേഷ്, പ്രധാനാധ്യാപകൻ ടി.എം. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Peravoor