ലോക രക്ത ദാതാക്കളുടെ ദിനമാചരിച്ചു

ലോക രക്ത ദാതാക്കളുടെ ദിനമാചരിച്ചു
Jun 15, 2024 03:06 PM | By Remya Raveendran

 മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ട്രാൻസ്ഫ്യൂഷ്യൻ മെഡിസിൻ വിഭാഗത്തിന്റെയും ആസ്റ്റർ വളന്റിയേഴ്‌സിന്റെയും ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന്റെയും മെഡിക്കൽ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ആസ്ട്രിയോസിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക രക്ത ദാതാക്കളുടെ ദിനമാചരിച്ചു.

രക്തം ദാനം ചെയ്യുന്ന വ്യക്തികൾക്ക് നന്ദി അർപ്പിക്കുക എന്ന ഈ വർഷത്തെ ആശയം മുൻനിർത്തികൊണ്ട് രക്തദാതാക്കളായ വ്യക്തികളെയും സംഘടനകളെയും ദിനാചാരണത്തിന്റെ ഭാഗമായി ആദരിച്ചു.

ഒപ്പം തന്റെ പതിനെട്ടാം വയസ്സിൽ തുടങ്ങി അറുപത്തിനാലാം വയസ്സിൽ 78 മത്തെ തവണ രക്തം ദാനം ചെയ്ത ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ജനറൽ സർജറി വിഭാഗം മേധാവിയും കുട്ടികളുടെ സർജനുമായ ഡോ. വിനോദ് പ്രേം സിംഗിനെ പ്രത്യേകമാദരിച്ചു. ഡീൻ ഡോ. ഗോപകുമാരൻ കർത്ത, വൈസ് ഡീൻ ഡോ. എ പി കാമത്, നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊ. ലിഡാ ആന്റണി, ഡി ജി എം ഡോ. ഷാനവാസ്‌ പള്ളിയാൽ, ബ്ലഡ്‌ സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ഗിരിജ സി, ബ്ലഡ്‌ ബാങ്ക് ടെക്നിക്കൽ സൂപ്പർവൈസർ റോബിൻ ബേബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി നഴ്സിംഗ് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും ബോധവൽക്കരണ ക്ലാസും ഉണ്ടായിരുന്നു. ബ്ലഡ്‌ ബാങ്കുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 8111881013 ൽ വിളിക്കാവുന്നതാണ്.

Worldblooddonateday

Next TV

Related Stories
ലൈസന്‍സ് ഇല്ലാത്ത തോക്കുമായി ആറളം ഫാമില്‍  മൂന്നുപേര്‍ പിടിയില്‍

Jun 21, 2024 11:23 AM

ലൈസന്‍സ് ഇല്ലാത്ത തോക്കുമായി ആറളം ഫാമില്‍ മൂന്നുപേര്‍ പിടിയില്‍

ലൈസന്‍സ് ഇല്ലാത്ത തോക്കുമായി ആറളം ഫാമില്‍ മൂന്നുപേര്‍...

Read More >>
സംസ്ഥാനത്തെ നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ

Jun 21, 2024 11:05 AM

സംസ്ഥാനത്തെ നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ

സംസ്ഥാനത്തെ നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ...

Read More >>
പ്രൈമറി ക്ലാസുകളിൽ പ്രവൃത്തി ദിനം കുറയ്ക്കും: വിദ്യാഭ്യാസമന്ത്രി

Jun 21, 2024 10:49 AM

പ്രൈമറി ക്ലാസുകളിൽ പ്രവൃത്തി ദിനം കുറയ്ക്കും: വിദ്യാഭ്യാസമന്ത്രി

പ്രൈമറി ക്ലാസുകളിൽ പ്രവൃത്തി ദിനം കുറയ്ക്കും:...

Read More >>
കുട്ടികളിലെ അക്രമവാസന: പ്രത്യേക കൗണ്‍സിലിങ്ങ് നല്‍കണം; ബാലാവകാശ കമ്മീഷൻ

Jun 21, 2024 09:51 AM

കുട്ടികളിലെ അക്രമവാസന: പ്രത്യേക കൗണ്‍സിലിങ്ങ് നല്‍കണം; ബാലാവകാശ കമ്മീഷൻ

കുട്ടികളിലെ അക്രമവാസന: പ്രത്യേക കൗണ്‍സിലിങ്ങ് നല്‍കണം; ബാലാവകാശ കമ്മീഷൻ...

Read More >>
അധ്യാപക ഒഴിവ്

Jun 21, 2024 09:28 AM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
മള്‍ട്ടിപര്‍പസ് വര്‍ക്കര്‍ ഒഴിവ്

Jun 21, 2024 08:30 AM

മള്‍ട്ടിപര്‍പസ് വര്‍ക്കര്‍ ഒഴിവ്

മള്‍ട്ടിപര്‍പസ് വര്‍ക്കര്‍...

Read More >>